BollywoodGeneralLatest News

ഐ.സി.യുവില്‍ കിടന്ന് മരണത്തെ മുഖാമുഖം കണ്ടു; എന്തു വന്നാലും അവര്‍ക്ക് വഴങ്ങിക്കൊടുക്കില്ലെന്ന് തീരുമാനിച്ചു

ദൈവം അനുഗ്രഹിച്ചു നല്‍കിയ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വയ്ക്കുന്നതിനേക്കാള്‍ വലിയ ഗതികേടില്ല

മതത്തിന്റെ പേരില്‍ അഭിനയം നിര്‍ത്തുകയാണെന്ന് തുറന്നു പറഞ്ഞ ബോളിവുഡ് നടി സൈറ വസീമിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മതത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോഡലും ചിത്രകാരിയുമായ രുഹാനി സെയ്ദ്. ഇത്തരം ആക്രമണങ്ങളെ തുടര്‍ന്ന് കലാജീവിതം അവസാനിപ്പിക്കണം എന്നുവരെ താന്‍ തീരുമാനിച്ചിരുന്നു എന്നു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സൈറയോട് അനുഭാവം തോന്നുന്നുവെന്ന് തുറന്നു പറഞ്ഞ രുഹാനി ദൈവം അനുഗ്രഹിച്ചു നല്‍കിയ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വയ്ക്കുന്നതിനേക്കാള്‍ വലിയ ഗതികേടില്ലെന്ന് പങ്കുവച്ചു. ‘സമൂഹം വളഞ്ഞിട്ടാക്രമിച്ചപ്പോള്‍ നാല് വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത കലാസൃഷ്ടികള്‍ മുഴുവന്‍ എനിക്ക് കത്തിക്കേണ്ടി വന്നു. അഭിനയം ഉപേക്ഷിക്കുക എന്നത് സൈറയുടെ തീരുമാനം ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സമൂഹം അവളെ കൊണ്ട് ചെയ്യിച്ചതാണിത്. കാശ്മീരില്‍ ജീവിച്ച വ്യക്തി എന്ന നിലയില്‍ എനിക്കത് നന്നായി മനസ്സിലാകും.’ രുഹാനി വ്യക്തമാക്കി.

തന്റെ കലാസൃഷ്ടികള്‍ പലരിലും അസഹിഷ്ണുത ഉണ്ടാക്കിയിരുന്നെന്നും ഇനിയും തുടര്‍ന്നാല്‍ കൊന്നുകളയുമെന്ന് ഭീഷണിയുണ്ടായിരുന്നു എന്നുമാണ് രുഹാനി പറയുന്നത്. എന്റെ വര്‍ക്കുകളില്‍ അശ്ലീലം ഉണ്ടെന്നായിരുന്നു അവരുടെ ആരോപണം. പെയിന്റിങ് ചെയ്യുന്നത് മതത്തിന് നിരക്കാത്തതാണെന്ന് അവര്‍ എന്നെ ഉപദേശിച്ചു. പുറത്തിറങ്ങുമ്പോള്‍ അയല്‍ക്കാര്‍ പോലും എന്നോട് സംസാരിക്കാതെയായി. സമൂഹത്തില്‍ നിന്ന് എന്നെ പൂര്‍ണമായും ഒറ്റപ്പെടുത്തി. സ്‌കൂളില്‍ പഠിക്കുന്ന സമയത്തും സമാനമായ അനുഭവങ്ങള്‍ ഞാന്‍ നേരിട്ടു. എന്നെ ശാരീരികമായും മാനസികമായും അവര്‍ പീഡിപ്പിച്ചു. ഐ.സി.യുവില്‍ കിടന്ന് മരണത്തെ മുഖാമുഖം കണ്ടു. അന്ന് ഞാന്‍ തീരുമാനമെടുത്തു എന്തു തന്നെ വന്നാലും ഞാന്‍ അവര്‍ക്ക് വഴങ്ങിക്കൊടുക്കില്ല എന്ന്. ഞാന്‍ എന്റെ ബുര്‍ഖയില്‍ നിന്ന് പതുക്കെ പുറത്ത് കടന്നു. പൗരോഹിത്യത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്തിനാണ് ബുര്‍ഖ ധരിക്കുന്നത് എന്നു പോലും അവര്‍ക്ക് അറിയില്ല. എനിക്ക് ദൈവം വരദാനമായി നല്‍കിയ കഴിവുകള്‍ ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ല. ആ തിരിച്ചറിവ് എന്നെ ഇവിടെ എത്തിച്ചു’ രുഹാനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button