ഒരുപിടി നല്ല കഥാപാത്രങ്ങള്‍കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ നായികയാണ് പ്രയാഗ മാര്ട്ടിന്. പ്രയാഗ ഇപ്പോള്‍ കന്നഡയിലേക്കും ചേക്കേറി കഴിഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ ഗണേശിന്റെ നായികയായി പ്രയാഗയെത്തുന്ന കന്നഡ ചിത്രം ഉടന്‍ തന്നെ തിയേറ്ററിലെത്തുന്നതാണ്.
ഇപ്പോഴിതാ പ്രയാഗയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അമ്മയുടെ മീറ്റിങ്ങിനെത്തിയ താരത്തിന്റെ ലുക്കാണ് വൈറലാകുന്നത്. സിംപിള്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ മേക്കപ്പില്‍ താരം സുന്ദരിയാണ്. ചിത്രങ്ങള്‍ പ്രയാഗ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തു. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ എത്തിയ പ്രയാഗ മാര്ട്ടിന് ഒരു മുറൈ വന്ത് പാര്‍ത്തയാ എന്ന ഉണ്ണി മുകുന്ദന് ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.
Post Your Comments