KollywoodLatest News

കാപ്പാനില്‍ മോഹന്‍ലാലിന് പകരം ആദ്യം സമീപിച്ചത് അമിതാഭ് ബച്ചനെ; എന്നാല്‍ ഈ കാരണം കൊണ്ട് മോഹന്‍ലാല്‍ സ്വീകരിക്കുകയായിരുന്നു

സംവിധായകന്‍ കെ.വി ആനന്ദ് ചിത്രത്തെ കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു

മോഹന്‍ലാല്‍ ആരാധകരും തമിഴ്താരം സൂര്യയുടെ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കെ.വി ആനന്ദ് സംവിധാനം നിര്‍വഹിക്കുന്ന കാപ്പാന്‍. ഇപ്പോഴിതാ സംവിധായകന്‍ കെ.വി ആനന്ദ് ചിത്രത്തെ കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു.

‘അമിതാബ് ബച്ചനെയായിരുന്നു ഞങ്ങള്‍ ആദ്യം സമീപിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നമായതിനാല്‍ മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു. ആ വേഷം അദ്ദേഹം മനോഹരമായി ചെയ്തിട്ടുണ്ട്’- കെ.വി ആനന്ദ് പറഞ്ഞു. സൂര്യ ഉള്‍പ്പെടെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പോസിറ്റീവും നെഗറ്റീവുമായ വശങ്ങള്‍ ഉണ്ടായിരിക്കും. ചിത്രത്തില്‍ സൂര്യ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ് നല്‍കിയിരിക്കുന്നത്. ഒരു പ്രത്യേക രംഗത്തിനായി ഞങ്ങള്‍ ഒന്നിലധികം ടേക്കുകള്‍ എടുത്തിരുന്നു. എന്നിട്ടും സൂര്യ സംതൃപ്തനായില്ല. അതിനാല്‍ വീണ്ടും ഒരു ടേക്ക് കൂടി എടുക്കേണ്ടി വന്നു,’ കെ.വി.ആനന്ദ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button