CinemaGeneralMollywoodNEWS

അച്ഛന്‍ ഇവിടെയുള്ളത് കൊണ്ട് ആരും എന്നോട് ഓവര്‍ സ്മാര്‍ട്ട്‌ ആകാന്‍ വരില്ല: മാളവിക

ധനൂഷിന്റെ ഓഫീസില്‍ നിന്ന് രജനീകാന്തിന്റെ കൂടെ 'പേട്ട'യില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ ശരിക്കും എക്സൈറ്റഡ് ആയിരുന്നു

മലയാളത്തില്‍ വേണ്ടത്ര ശ്രദ്ധ നേടാതിരുന്ന താരമാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘പട്ടം പോലെ’ എന്ന ചിത്രമാണ്‌ മാളവികയുടെ ആദ്യ സിനിമ. പ്രശസ്ത ബോളിവുഡ് ക്യാമറമാന്‍ കെയു മോഹനന്റെ മകളായ മാളവിക. ലാക്മെ ഇന്ത്യാ ഫാഷന്‍ വീക്കില്‍ ഷോ സ്റ്റോപ്പറായിരുന്നു. മലയാള സിനിമയില്‍ നിന്ന് അധികം റോളുകള്‍ ലഭിക്കാത്തതില്‍ നിരാശയുണ്ടോ? എന്ന ചോദ്യത്തിന് മാളവികയുടെ മറുപടി ഇങ്ങനെ

‘ഇല്ലേയില്ല, മലയാള സിനിമകളെക്കുറിച്ചും പ്രഗല്‍ഭരായ സംവിധായകരെക്കുറിച്ചും അസാമാന്യ പ്രതിഭകളായ നടീനടന്മാരെക്കുറിച്ചും അമ്മ പറഞ്ഞുതന്ന അറിവേ എനിക്കുള്ളൂ. പക്ഷെ ഇന്നത്തെ മലയാള സിനികളില്‍ എണ്‍പതുകളിലേത് പോലെയോ തൊണ്ണൂറുകളിലേത് പോലെയോ നായികമാര്‍ക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നുമില്ല. കന്നഡ പടം നാനും മട്ടും വരലക്ഷ്മി ചെയ്തു എന്നല്ലാതെ ആ ഇന്റസ്ട്രിയെക്കുറിച്ച് ഒരറിവും എനിക്ക് ഇല്ലായിരുന്നു. പക്ഷെ ധനൂഷിന്റെ ഓഫീസില്‍ നിന്ന് രജനീകാന്തിന്റെ കൂടെ ‘പേട്ട’യില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ ശരിക്കും എക്സൈറ്റഡ് ആയിരുന്നു. പിന്നെ ഇപ്പോഴെനിക്ക്‌ മലയാളത്തില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. ഒരു മലയാളം ചെയ്യാന്‍ ഉടന്‍ സാധ്യതയുണ്ട്. അച്ഛന്റെ മോളായത് കൊണ്ട് എല്ലായിടത്തും എനിക്ക് ഒരു ബഹുമാനം കിട്ടുന്നുണ്ട്‌. എന്നോട് ആരും ഓവര്‍ സ്മാര്‍ട്ട് ആകില്ല. അതാണ് ഏറ്റവും വലിയ ഗുണം.ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button