CinemaGeneralKollywoodLatest NewsNEWS

ശ്രീനിവാസന്‍ സാറിന്‍റെ മകനോട്‌ എനിക്കൊന്ന് സംസാരിക്കണം: നയന്‍‌താര ഞെട്ടിച്ച സംഭവം പറഞ്ഞു വിനീത് ശ്രീനിവാസന്‍

ഞാന്‍ നയന്‍താരയുമായി ആദ്യമായി മീറ്റ്‌ ചെയ്തത് അവിടെ വച്ചായിരുന്നു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുമായി മീറ്റ്‌ ചെയ്ത ആദ്യ അനുഭവത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍. നാഗചൈതന്യയെ കാണാനായി ഹൈദരാബാദില്‍ പോയപ്പോള്‍ അവിടെ ഒരു സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് താന്‍ ആദ്യമായി നയന്‍താരയെ മീറ്റ്‌ ചെയ്തതെന്ന് വിനീത് ശ്രീനിവാസന്‍. ഒഴിഞ്ഞു മാറി നിന്ന തന്നെ നയന്‍താര ഇങ്ങോട്ട് കാണാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും വിനീത് പറയുന്നു.

‘ഞാന്‍ അവിടെ വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയ നയന്‍‌താര ശ്രീനിവാസന്‍ സാറിന്‍റെ മകനോട്‌ എനിക്കൊന്ന് സംസാരിക്കണമെന്നായിരുന്നു അവിടെയുള്ള   ഒരു പ്രമുഖ  സിനിമാ   നിര്‍മ്മതാവിനോട് പറഞ്ഞത്. ഞാന്‍ നയന്‍താരയുമായി ആദ്യമായി മീറ്റ്‌ ചെയ്തത് അവിടെ വച്ചായിരുന്നു. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ നയന്‍‌താര അഭിനയിച്ചതും വലിയ സന്തോഷം നല്‍കുന്നു, സംവിധാനത്തിലും അഭിനയത്തിലും കരുത്തുറ്റ നായികമാര്‍ക്കൊപ്പം തന്റെ കരിയര്‍  സ്റ്റാര്‍ട്ട് ചെയ്യാന്‍ ധ്യാനിനു ഭാഗ്യമുണ്ടായി’. വിനീത് പറയുന്നു. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. ശോഭനക്കൊപ്പമായിരുന്നു ധ്യാനിന്റെ അഭിനയ രംഗത്തുള്ള തുടക്കം. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നയന്‍താരയെ ആദ്യമായി കണ്ട അനുഭവം വിനീത് പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button