CinemaGeneralKollywoodLatest NewsNEWS

‘നടി രേഖയുടെ മൃതദേഹമാണോ ഇത്’ ; വ്യാജ വാർത്തകൾക്കെതിരെ തുറന്നടിച്ച് താരം

ജീവിച്ചിരിക്കുന്ന സിനിമ താരങ്ങൾ മരിച്ചെന്നുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിൽ വരാറുള്ളവയാണ്. ഇപ്പോഴിതാ വ്യാജ വാർത്തകൾക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിരിക്കുകയാണ് നടി രേഖ.

‘നടി രേഖയുടെ മൃതദേഹമാണോ ഇത്’ എന്ന തലക്കെട്ടിൽ മീശ മച്ചാൽ എന്ന യൂട്യൂബ് ചാനലാണ്  വ്യാജ വാർത്ത നൽകിയത്. 10 ലക്ഷം പേരാണ് ഈ വാർത്ത യൂട്യൂബിൽ കണ്ടിരിക്കുന്നത്. ഈ വർത്തക്കെതിരെയാണ് നടി രേഖ രൂക്ഷമായി പ്രതികരിച്ച് എത്തിയത്.

‘എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ അനാവശ്യ വിഷയങ്ങൾ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം സർക്കാർ കൊണ്ടുവരണം. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാർത്തകൾ വരുന്നത്. അവർ മരിച്ചു പോയി. ഇവർക്ക് ഇങ്ങനെ ആയി… അങ്ങനെ ആയി എന്നൊക്കെ പറഞ്ഞാണ് വ്യാജവാർത്തകൾ! എനിക്കതിൽ സങ്കടമില്ല. പക്ഷെ, എനിക്ക് ചുറ്റും നിൽക്കുന്ന എന്നെ ഇഷ്‍ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നത്. എന്നെത്തന്നെ വിളിച്ച് നിരവധി പേർ ചോദിച്ചു, ഞാൻ മരിച്ചുപോയോ എന്ന്. ഞാൻ പറഞ്ഞു– ആ.. ഞാൻ മരിച്ചു പോയി. നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്- രേഖ പറയുന്നു. മരിച്ചുപോയെന്നൊക്കെ വാര്‍ത്ത കൊടുത്ത് അതു വച്ച് അവർ പൈസയുണ്ടാക്കുന്നു. ഞാൻ ഇവിടെ സന്തോഷമായി തന്നെ ജീവിക്കുകയാണ്- രേഖ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button