GeneralLatest NewsMollywood

മമ്മൂട്ടി ചിത്രത്തിന് രണ്ടാം ഭാഗം; ചിത്രം നിരസിച്ച് ദുല്ഖര്‍ !!

1993ല്‍ പുറത്തിറങ്ങിയ ജോണിവാക്കറിലെ പാട്ടുകള്‍ക്ക് ഇന്നും ആസ്വാദകര്‍ ഏറെയാണ്‌.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ജോണിവാക്കറിന് രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗം ഒരുക്കിയ സംവിധായകന്‍ ജയരാജ് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്. ജൂനിയര്‍ ജോണിവാക്കറിന്റെ കഥയുമായി ദുല്‍ഖറിനെ സമീപിച്ചെങ്കിലും താരം നിരസിച്ചതായാണ് സൂചന.

മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രത്തിന്റെ നിഴലില്‍ ഒരു കഥാപാത്രം ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് ദുല്‍ഖര്‍ അറിയിച്ചത്. ദുല്‍ഖറില്ലെങ്കില്‍ പകരമാര് എന്ന ആലോചനയിലാണ് ജയരാജ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ നായക കഥാപാത്രം മരിക്കുന്നതോടെയാണ് ജോണിവാക്കര്‍ അവസാനിക്കുന്നത്. സിനിമയില്‍ മമ്മൂട്ടിയുടെ സഹായി ആയിരുന്ന കുട്ടപ്പായിയിലൂടെയാണ് ജൂനിയര്‍ ജോണി വാക്കറിന്റെ കഥ വികസിക്കുന്നത്.

1993ല്‍ പുറത്തിറങ്ങിയ ജോണിവാക്കറിലെ പാട്ടുകള്‍ക്ക് ഇന്നും ആസ്വാദകര്‍ ഏറെയാണ്‌. ഗിരീഷ് പുത്തഞ്ചേരി ആദ്യമായി പാട്ടെഴുതിയ ചിത്രവും ജോണിവാക്കര്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button