GeneralLatest NewsMollywood

മോഹന്‍ലാല്‍ ചിത്രത്തിലെ ‘ആദ്യരാത്രി’; കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി

ശങ്കര്‍-മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’.

ഒരു സിനിമ പൂര്‍ണ്ണവിജയത്തിന് പിന്നില്‍ ഡബ്ബിംഗിനും സ്ഥാനമുണ്ട്. മലയാളത്തിന്റെ ഡബ്ബിങ് രംഗത്തെ സൂപ്പര്‍ താരമാണ് ഭാഗ്യലക്ഷ്മി. വെള്ളിത്തിരയില്‍ തെളിയുന്ന നായികാ രൂപങ്ങള്‍ക്ക് മനോഹരമായ ശബ്ദത്തില്‍ ഉയിര്‍ കൊടുക്കുന്ന ഈ കലാകാരി ഒരു ചിത്രത്തിന്‍റെ ഡബ്ബിംഗ് നിര്‍ത്തി കരഞ്ഞു കൊണ്ട് ഇറങ്ങി പോകേണ്ടി വന്നതിനെക്കുറിച്ച് തുറന്നു പറയുന്നു. ഭദ്രന്‍ സംവിധാനം ചെയ്തു ശങ്കര്‍-മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’. ഈ ചിത്രത്തിലെ ഒരു സീന്‍ ഡബ്ബ് ചെയ്യുന്നതിനിടെ താന്‍ സംവിധായനോട് പിണങ്ങി ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയ അനുഭവത്തെക്കുറിച്ച് ഒരു ടിവി ചാനല്‍ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ തുറന്നു പറച്ചില്‍.

read also: ശ്രീകുമാര്‍ മേനോൻ ചെയ്തത് മഹാവൃത്തികേടായിപ്പോയി; പ്രതികരണവുമായി ഭാഗ്യലക്ഷ്മി

‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തില്‍ ഞാന്‍ കലാ രഞ്ജിനിയ്ക്ക് വേണ്ടിയാണു ഡബ്ബ് ചെയ്തത്. കലാ രഞ്ജിനിയുടെ നായിക കഥാപാത്രത്തിന്റെ ‘ആദ്യരാത്രി’ സീന്‍ ഡബ്ബ് ചെയ്തു കൊണ്ടിരിക്കുന്ന വേളയില്‍ ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു അതിന്റെ ഫീലില്‍ തന്നെ ആ രംഗം ഡബ്ബ് ചെയ്യണമെന്നു. എനിക്ക് അതില്‍ മടിയുണ്ടായിരുന്നു മുന്‍പ് ഞാന്‍ അങ്ങനെയൊരു രീതിയില്‍ ഒരു സിനിമയിലും ഡബ്ബ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഡബ്ബിംഗില്‍ അത് ബാലന്‍സായി വരാതിരുന്നപ്പോള്‍ സംവിധായന്‍ എന്നെ ഒരു നുള്ള് നുള്ളി. അത് ചെറുതായി മുറിഞ്ഞു. ഞാന്‍ കരഞ്ഞു കൊണ്ട് ഡബ്ബിംഗ് മതിയാക്കി അവിടെ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ജിഎസ് വിജയനൊക്കെ ആശ്വാസവാക്കുകള്‍ പറഞ്ഞാണ് എന്നെ തിരിച്ചു കൊണ്ടുവന്നത്’ ഭാഗ്യ ലക്ഷ്മി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button