പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴും താരങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് ഇപ്പോഴും ഏറെ താൽപര്യമാണ്. വിവാഹത്തിന് ശേഷം അനുഷ്ക സിനിമയിൽ അത്ര സജീവമല്ല. ഭർത്താവ് കോലിയ്ക്കൊപ്പം കുടുതലും പരസ്യ ചിത്രങ്ങളിലാണ് താരം എത്തുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിയുമ്പോഴും ഭർത്താവിൽ നിന്ന് ഇപ്പോഴും ചില കാര്യങ്ങൾ മോഷ്ടിക്കാറുണ്ടെന്ന് പറയുകയാണ് അനുഷ്ക. വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
വിരാട് കോലിയിൽ നിന്ന് സ്ഥിരമായി മോഷ്ടിക്കുന്നത് അദ്ദേഹത്തിന്റെ വസത്രങ്ങളാണ്. അവ ധരിക്കുമ്പോൾ തനിയ്ക്ക് വളരെ സന്തോഷം ലഭിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി. കോലിയുടെ അലമാരയിൽ നിന്ന് കൂടുതൽ കടമെടുക്കാറുള്ളത്. അദ്ദേഹത്തിന്റെ ടീ ഷർട്ടുകളാണ്. ചിലപ്പോൾ ഇവ കൂടാതെ ജാക്കറ്റുകളും എടുക്കാറുണ്ട്. അദ്ദേഹത്തിന്റെ വസ്ത്രം ധരിക്കുമ്പോ തനിയ്ക്ക് മാത്രമല്ല അദ്ദേഹത്തിനും വളരെ സന്തോഷം തോന്നാറുണ്ട് അനുഷ്ക കൂട്ടിച്ചേർത്തു.
വിവാഹം കഴിഞ്ഞ് ആദ്യ കാലം മുതലെ കോലിയുടെ വസ്ത്രങ്ങൾ ധരിച്ച് അനുഷ്ക പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയവുമായിരുന്നു. പ്രാക്ടീസ് സമയങ്ങളിൽ കോലി ഉപയോഗിച്ച വെള്ള നിറത്തിലുള്ള ടീ ഷർട്ടിലായിരുന്നു അനുഷ്ക കൂടുതലായും പ്രത്യക്ഷപ്പെട്ടുന്നത്.
Post Your Comments