GeneralLatest NewsMollywoodNEWS

13 വര്‍ഷങ്ങള്‍ക്ക് മണിയുടെ ആ ആഗ്രഹം നടന്നു ; വിഡിയോ കാണാം

ഫോട്ടോഗ്രാഫര്‍ സിനിമയില്‍ മോഹന്‍ലാലിനൊപ്പം മണി അഭിനയിച്ചിട്ടുണ്ട്

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നേരില്‍ കണ്ട സന്തോഷത്തിലാണ് നടന്‍ മണി. ഫോട്ടോഗ്രാഫര്‍ സിനിമയില്‍ മോഹന്‍ലാലിനൊപ്പം മണി അഭിനയിച്ചിട്ടുണ്ട്. തന്നെ കാണണമെന്ന മണിയുടെ ആഗ്രഹം മാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ അറിഞ്ഞിരുന്നു. തുടര്‍ന്നാണ് മണിയെ കാണാനായി ലൊക്കേഷനിലേക്ക് ക്ഷണിച്ചത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ സിനിമയുടെ ലൊക്കേഷനിലായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍.

പ്രൊഡ്യൂസര്‍മാരായ സജീഷ്, ഡോ മനോജ്, ഡോ രാജേഷ് എന്നിവരുടെ സുഹൃത്തായ മെന്റലിസ്റ്റ് ആദിയാണ് മണിക്ക് വീണ്ടും ലാലേട്ടനെ കാണാനുള്ള അവസരം ഒരുക്കിയത്. മണിയേ ചേര്‍ത്ത് പിടിച്ച് കുശലാന്വേഷണം നടത്തിയ മോഹന്‍ലാല്‍ മണിയുടെ പുതിയ ചിത്രമായ ഉടലാളത്തിന് എല്ലാവിധ വിജയാശംസകളും നേര്‍ന്നു.

shortlink

Related Articles

Post Your Comments


Back to top button