CinemaKeralaLatest NewsMollywoodNEWS

‘തെറ്റ് തിരുത്താൻ അയാൾക്കും ഒരവസരം കൊടുക്കുക’; ഷെയ്ൻ നിഗം വിഷയത്തിൽ പ്രശസ്ത നടന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാവുന്നു

സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുതെന്നും യാതൊരു പ്രശ്നവും ഉണ്ടാകാത്തരീതിയിൽ ഈ വിഷയം പരിഹരിക്കണം, അതിനെയാണ് സഘാടക മികവ് എന്ന് പറയുന്നതെന്നും സലിം കുമാർ അറിയിച്ചു.

ഷെയ്ൻ നിഗം വിഷയത്തിൽ ഫേസ് ബുക്ക് കുറിപ്പുമായി ട്രോളുകളുടെയും പ്രിയ നടൻ സലിം കുമാർ. ഷെയ്ൻ നിഗത്തെ, വെള്ളപൂശാനല്ല, എന്നാൽ, അദ്ദേഹത്തോട് ഇപ്പോൾ ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സലിം കുമാർ ഫേസ് ബുക്കിൽ കുറിച്ചു. സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുതെന്നും യാതൊരു പ്രശ്നവും ഉണ്ടാകാത്തരീതിയിൽ ഈ വിഷയം പരിഹരിക്കണം, അതിനെയാണ് സഘാടക മികവ് എന്ന് പറയുന്നതെന്നും സലിം കുമാർ അറിയിച്ചു.

“നിങ്ങളിപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററിൽ അടിച്ചിട്ടാണ് തീയറ്ററിൽ ആളെക്കൂട്ടുന്നത്.
നാളെ ജനം തീരുമാനിക്കുകയാണ്, ഈ മയക്കുമരുന്ന് ടീമിന്റെ പടം ഞങ്ങൾ കാണുന്നില്ല എന്ന്, അങ്ങനെ തീരുമാനിച്ചാൽ, അതോടെ നമ്മളുടെ കത്തിക്കൽ തീരും എന്നുകൂടി അറിയുക. ജനവുമൊരു കോടതിയാണ്. ജനകീയ കോടതി.”, സലിം കുമാർ ഫേസ് ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button