CinemaGeneralLatest NewsMollywoodNEWS

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച ടിനി ടോമിനെ വിമർശിക്കുന്ന ശ്രീജിത്ത് പന്തളം ; ഓഡിയോ പുറത്ത്

വിവാദത്തിൽ ടിനി ടോമിനെ കോടതി കയറ്റുമെന്നും ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും ശ്രീജിത്ത് പന്തളം പറയുന്നു.

പ്രധാനമന്ത്രിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമും ബിജെപി പ്രവർത്തകനുമായ ശ്രീജിത്ത് പന്തളവുമായുള്ള ഫോൺ സംഭാഷണം പുറത്ത്. ശ്രീജിത്ത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ ഓഡിയോ സന്ദേശം പുറത്തുവിട്ടത്.

വിവാദത്തിൽ ടിനി ടോമിനെ കോടതി കയറ്റുമെന്നും ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും ശ്രീജിത്ത് പന്തളം പറയുന്നു. ടിനിയെ കൂടാതെ ഈ വിഷയത്തിൽ കേന്ദ്രഗവൺമെന്റിനെ വിമർശിക്കുന്ന മറ്റുതാരങ്ങൾക്കെതിരെയും ശ്രീജിത്ത് സംസാരിക്കുന്നുണ്ട്. എന്നാൽ താന്‍ ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത ആളാണെന്നും ദയവായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ടിനി ടോം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് കേൾക്കാൻ ശ്രീജിത്ത് തയ്യാറാകുന്നില്ല.

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്.

എന്നാൽ താരത്തിന്റെ പോസ്റ്റിനെതിരെ ആളുകൾ രംഗത്തുവന്നതോടെ ആ ചിത്രം നീക്കം ചെയ്യുകയായിരുന്നു. പോസ്റ്റ് പിൻവലിച്ചെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും . ടിനി ലൈവ് വിഡിയോയിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button