Latest NewsMollywoodNew ReleaseNEWS

പ്രേക്ഷകർ ഏറ്റെടുത്ത പ്രതി പൂവൻ കോഴിയുടെ ജന്മ രഹസ്യം വെളുപ്പെടുത്തി ഉണ്ണി.ആർ

ഉണ്ണി ആർ എഴുതിയ പ്രതി പൂവന്‍കോഴി എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥാകൃത്ത് ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യറാക്കിയിരിക്കുന്നത്.  പ്രതിപൂവന്‍ കോഴി ജനിക്കാന്‍ ഇടയായ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി.ആർ.

ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. ഇന്ന്  തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലാഭിക്കുന്നത്. വസ്ത്ര വ്യാപാരശാലയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മഞ്ജുവിന്റെ കരിയറിലെ മറ്റൊരു ശക്തമായ കഥാപാത്രമാണിത്.

ഉണ്ണി ആർ എഴുതിയ പ്രതി പൂവന്‍കോഴി എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥാകൃത്ത് ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യറാക്കിയിരിക്കുന്നത്.  പ്രതിപൂവന്‍ കോഴി ജനിക്കാന്‍ ഇടയായ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി.ആർ. ഒരു മാധ്യമത്തത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്ത്രീകള്‍ ജന്മനാ കരുത്തരാണ്, വ്യവസ്ഥിതികളാല്‍ അവര്‍ പരുവപ്പെടാന്‍ ശ്രമിക്കുകയാണ്. തനിയ്ക്ക് ചുറ്റുമുള സമൂഹത്തിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളാണ് പ്രതി പൂവന്‍ കോഴിയുടെ എഴുത്തിനെ സ്വാധീനിച്ചത് എന്ന് ഉണ്ണി ആര്‍ അഭിമുഖത്തില്‍ പറഞ്ഞു. നമ്മുടെ വീട്ടിലും ചുറ്റുവട്ടത്തുമൊക്കെ കാണുന്ന ശക്തരായ നിരവധി സ്ത്രീകള്‍ ജന്മനാ കരുത്തരായ സ്ത്രീകളാണ് എന്നാണ് പൊതുവില്‍ എനിയ്ക്ക് തോന്നിയിട്ടുളളത് എന്ന് ഉണ്ണി അഭിപ്രായപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments


Back to top button