CinemaGeneralLatest NewsMollywoodNEWS

ഇവനിട്ട് രണ്ടടി കൊടുക്കണമെന്ന് പ്രേക്ഷകർക്ക് തോന്നുന്ന മുഖമുള്ളയാളായിരിക്കണം ; ആന്‍റപ്പനായി മാറിയത് എങ്ങനെയെന്ന് റോഷന്‍ ആന്‍ഡ്രൂസ്

സിനിമയിലെത്തും മുമ്പ് റോഷന്‍ ആന്‍ഡ്രൂസ് നാടകത്തില്‍ അഭിനയിച്ചിരുന്നു

മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പ്രതി പൂവന്‍ കോഴി. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ വില്ലനായി അഭിനയിച്ചിരിക്കുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. സ്വന്തം സിനിമയിലൂടെ തന്നെ നടനായി അരങ്ങേറാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് റോഷന്‍.

സിനിമയിലെത്തും മുമ്പ് റോഷന്‍ ആന്‍ഡ്രൂസ് നാടകത്തില്‍ അഭിനയിച്ചിരുന്നു. കോളേജില്‍ മിമിക്രിയും നാടകവുമൊക്കെ അവതരിപ്പിച്ചിരുന്നു. പിന്നീട് തൃപ്പൂണിത്തുറ ഭാസഭേരിയിലെ നാടക കൂട്ടായ്മയിലെ ഭാഗമായിരുന്നു റോഷൻ. പ്രതി പൂവന്‍ കോഴിയില്‍ ആന്‍റപ്പന്‍റെ വേഷം ചെയ്യാന്‍ തീരുമാനിച്ചിരുന്ന നടന്‍ ഡേറ്റ് ഇഷ്യു കാരണം മാറിപ്പോവുകയായിരുന്നുവെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

”ഇവനിട്ട് രണ്ടടി കൊടുക്കണം എന്നു കാഴ്ച്ചക്കാര്‍ക്കു തോന്നുന്ന മുഖമുള്ളയാളായിരിക്കണം എന്നു തോന്നി. തിരക്കഥാകൃത്ത് ഉണ്ണി ആര്‍ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ മുതല്‍ അങ്ങനെയൊരു ചിത്രം തെളിഞ്ഞു വന്നു. എനിക്ക് ഒരുപാട് ശത്രുക്കളുള്ളതിനാല്‍ ആന്‍റപ്പന്‍റെ വേഷം ഞാന്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചു ”, റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

വളരെ വലിയ വെല്ലുവിളിയായിരുന്നുവെന്നും എന്നാല്‍ മഞ്ജു തന്നെ കംഫര്‍ട്ടബിളാക്കിയെന്നും റോഷന്‍ പറയുന്നു. അഭിനയവും സംവിധാനവും ഒരുപോലെ ചെയ്യേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button