CinemaGeneralLatest NewsMollywoodNEWS

ഞാന്‍ ചെയ്ത സിനിമകളില്‍ പരാജയപ്പെട്ടത് ഇവ രണ്ടും : തുറന്നു പറഞ്ഞു റോഷന്‍ ആന്‍ഡ്രൂസ്

ഒരു സിനിമയുടെ കഥയാണ് അതിന്റെ ചെലവ് നിശ്ചയിക്കുന്നത്

ചെയ്ത ഭൂരിഭാഗം സിനിമകളും വിജയിപ്പിച്ച റോഷന്‍ ആന്‍ഡ്രൂസ് മലയാള സിനിമയില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. ‘പ്രതി പൂവന്‍ കോഴി’ എന്ന മഞ്ജു വാര്യര്‍ ചിത്രം മികച്ച അഭിപ്രായം നേടുമ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് മറ്റൊരു ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ്. തന്റെ പത്ത് സിനിമകളില്‍ എട്ടെണ്ണവും സാമ്പത്തിക വിജയം നേടിയതാണെന്നും എടുത്ത രണ്ടു സിനിമകള്‍ മാത്രമാണ് പരാജയപ്പെട്ടതെന്നും റോഷന്‍ ആന്‍ഡ്രൂസ് മനോരമയുടെ സണ്‍ഡേ സപ്ലിമെന്റിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

‘എന്‍റെ പത്തു സിനിമകളില്‍ എട്ടും സാമ്പത്തിക വിജയം നേടിയതാണ്. ഞാന്‍ ചെലവേറിയ സിനിമകളെ ചെയ്യൂ എന്നൊരു വ്യാഖ്യാനം ശരിയല്ല. ‘ഉദയനാണ് താരം’ എന്ന സിനിമയുടെ ബജറ്റ് 2.75 കോടി രൂപയാണ്. നോട്ട് ബുക്കിനു 3:50 കോടിയായി. ‘ഇവിടം സ്വര്‍ഗമാണ്’ 4 കോടി ചെലവായി, ഇതെല്ലാം ലാഭകരമായ സിനിമകളാണ്. ‘കായംകുളം കൊച്ചുണ്ണി’ 45 കോടി ചെലവിട്ടു ചെയ്ത സിനിമയാണ്. ആ സിനിമ നിര്‍മ്മാതാവിനും പണം തിരിച്ചു നല്‍കി. കൊച്ചുണ്ണി ചെയ്ത അതേ ഗോകുലം പ്രൊഡക്ഷന്‍സ് ആണ് പ്രതി പൂവന്‍ കോഴി ചെയ്യുന്നത്. 38 ദിവസം കൊണ്ട് ഈ സിനിമ ചെയ്തു തീര്‍ത്തു. 5:50 കോടിയാണ് ചെലവ്. ഒരു സിനിമയുടെ കഥയാണ് അതിന്റെ ചെലവ് നിശ്ചയിക്കുന്നത്. കായംകുളം കൊച്ചുണ്ണിയില്‍ ആത്മാര്‍ഥമായി എനിക്കൊപ്പം നിന്നതാണ് നിര്‍മ്മാതാവ്. എന്നെ വെച്ച് സിനിമ ചെയ്യരുതെന്ന് ഉപദേശിച്ചവരുണ്ട്. പത്ത് സിനിമകളില്‍ കായംകുളം കൊച്ചുണ്ണിയും കാസനോവയും മാത്രമാണ് എന്റെ ചെലവേറിയ സിനിമകള്‍. ഞാന്‍ തമിഴില്‍ സൂര്യയുടെ ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. എന്റെ സിനിമകളില്‍ കാസനോവയും സ്കൂള്‍ ബസും മാത്രമാണ് പരാജയപ്പെട്ടത്. ഞാന്‍ ക്വാളിറ്റിയുള്ള സിനിമകളെ കൊടുക്കൂ. എന്റെ അടുത്ത സിനിമ നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖര്‍ തന്നെയാണ് നായകനും’.

shortlink

Related Articles

Post Your Comments


Back to top button