GeneralLatest NewsMollywood

കേരളത്തിലെ ഒരുപാട് സ്ത്രീകള്‍ ഇപ്പോള്‍ എന്നെ തല്ലാന്‍ നടക്കുകയാണ്” റോഷന്‍ ആന്ട്രൂസ് തുറന്നു പറയുന്നു

കഴിഞ്ഞ ദിവസം പുറത്തു പോയപ്പോള്‍ ഒരു സംഘം പെണ്‍കുട്ടികള്‍ എന്നെ നോക്കി പറയുന്നുണ്ടായിരുന്നു, ഇതാണ് അയാള്‍ എന്ന്

ഉദയനാണ് താരം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് റോഷന്‍ ആന്ട്രൂസ് . സംവിധായകനില്‍ നിന്നും നടനിലേയ്ക്ക് കൂട് മാറിയിരിക്കുകയാണ് താരം. മഞ്ജുവിനെ നായികയാക്കി റോഷന്‍ ഒരുക്കിയ പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നതും സംവിധായകന്‍ തന്നെയാണ്. അഭിനയത്തിന് ലഭിച്ച സ്വീകാര്യതയെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ പങ്കുവച്ചു.

ആര്‍ക്ക് കണ്ടാലും മുഖമടിച്ചൊന്നു കൊടുക്കാന്‍ തോന്നുന്ന വില്ലനെ വേണം എന്നുണ്ടായിരുന്നു. എനിക്കെന്റെ മുഖം അങ്ങനെ ഉള്ളതാണെന്ന് തോന്നി. ഞാന്‍ ആന്റപ്പനായി. മഹാ വൃത്തികെട്ട ലുക്കുള്ള ഒരാളെയാണ് വേണ്ടത് അത് ഞാന്‍ തന്നെയാണെന്ന് തോന്നി. അതാണ് സത്യം..” റോഷന്‍ പറഞ്ഞു. ”കേരളത്തിലെ ഒരുപാട് സ്ത്രീകള്‍ ഇപ്പോള്‍ എന്നെ തല്ലാന്‍ നടക്കുകയാണ് അതാണിപ്പോഴത്തെ പ്രധാന പ്രശ്‌നം. കഴിഞ്ഞ ദിവസം പുറത്തു പോയപ്പോള്‍ ഒരു സംഘം പെണ്‍കുട്ടികള്‍ എന്നെ നോക്കി പറയുന്നുണ്ടായിരുന്നു, ഇതാണ് അയാള്‍ എന്ന്. അടി കിട്ടാതെ ഇരിക്കുന്നതാണ് ഭാഗ്യം” റോഷന്‍ മാത്രുഭുമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button