CinemaLatest NewsMollywoodNEWS

മണ്ഡോദരിയുടെയും ലോലിതന്റെയും പുതിയ വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

 

 

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരജോടികളാണ് സ്‌നേഹയും ശ്രീകുമാറും അടുത്തിടെയായിരുന്നു മണ്ഡോദരിയും ലോലിതനും വിവാഹിതരായത്. മറിമായമെന്ന പരിപാടിയായിരുന്നു ഇവരെ ചേര്‍ത്തുനിര്‍ത്തുന്നതിന് പ്രധാന വേദിയായത്. ലോലിതന്റെ ചിരിയും മണ്ഡുവിന്റെ മണ്ടത്തരവുമൊക്കെ പ്രേക്ഷകര്‍ ഏറെ ഏറ്റെടുത്തിരുന്നു. നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളുടെ ഹാസ്യവിഷ്‌കാരവുമായാണ് മറിമായം. ഈ പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല ഒരു കുടുംബം പോലെയാണ് തങ്ങള്‍ കഴിയുന്നതെന്നും എല്ലാവരും നന്നായി അറിയുന്നവരുമാണെന്നും ഇരുവരും പറഞ്ഞിരുന്നു. സ്നേഹയുടെ കലാജീവിതത്തിന് സകല പിന്തുണയും താന്‍ നല്‍കുമെന്നും തങ്ങള്‍ ഇരുവരും ഒരുമിച്ചുള്ള നാടകവും നൃത്തശില്‍പ്പവുമൊക്കെ മനസ്സിലുണ്ടെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു.

മറിമായം ടീമിനൊപ്പം വിദേശത്തേക്ക് പോവുകയാണ് താനെന്ന് വ്യക്തമാക്കി സ്നേഹ ഇതിനിടെ എത്തിയിരുന്നു. ശ്രീകുമാര്‍ ഒപ്പമില്ലെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയായിരുന്നു താരം ആരാധകര്‍ക്ക് നല്‍കിയത്. പരിപാടിക്ക് മുന്‍പുള്ള ചിത്രങ്ങളും എയര്‍പോര്‍ട്ടിലെ സന്തോഷനിമിഷവുമൊക്കെ താരം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ടാണ് ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായി മാറിയത്. ഇപ്പോള്‍ പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ് സ്നേഹ. ശ്രീക്കരികിലേക്കെത്തിയതിന്റെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

എപ്പോഴാണ് തങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടായതെന്നോ ആരാണ് ആദ്യം പ്രണയം അറിയിച്ചതെന്നോ ഒന്നും അറിയില്ലെന്നും ജീവിതത്തില്‍ ഒരുമിക്കാനായി തീരുമാനിക്കുകയായിരുന്നു തങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹ ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് സ്നേഹയും ശ്രീകുമാറും എത്താറുണ്ട്. ഇവരുടെ വിശേഷങ്ങള്‍ ഏറ്റെടുത്ത് വലിയ സ്വീകാരിതയാണ് ആരാധകരും ഇവര്‍ക്ക് നല്‍കാറുള്ളത്.

shortlink

Related Articles

Post Your Comments


Back to top button