GeneralLatest NewsWorld Cinemas

വെയ്റ്റര്‍ക്ക് ഒന്നര ലക്ഷം രൂപ ടിപ്പ് നല്‍കി നടന്‍; അഭിനന്ദനങ്ങളുമായി ആരാധകര്‍

ഡോണിയുടെ ഭാര്യയാണ് റെസ്റ്റോറന്റ് ബില്‍ ടിപ്പ് ചലഞ്ച് ഹാഷ്ടാ​ഗോടെ ട്വിറ്ററില്‍ പങ്കുവച്ചത്. നിരവധി ആരാധകര്‍ ഡോണിക്ക് അഭിനന്ദനമറിയിച്ചെത്തി.

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ടിപ്പ് ചലഞ്ച്. റെസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പിത്തരുന്ന വെയ്റ്റര്‍മാരുടെ മുഖത്ത് ചിരി വിടര്‍ത്താന്‍ നടത്തുന്ന ഈ ചലഞ്ചിലൂടെ ആരാധകരെയും ലോകത്തെയും ഞെട്ടിപ്പിച്ചിരിക്കുകയാണ് പ്രമുഖ താരം. അമേരിക്കന്‍ ഗായകനും നടനുമായ ഡോണി വാല്‍ബെര്‍​ഗ് ആണ് ഈ ചലഞ്ചിലെ താരം.

റസ്റ്റൊറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ഡോണി വെയ്ട്രസായ യുവതിക്ക് ടിപ്പായി നല്‍കിയത് 2020 ഡോളറാണ്. തണ്ടര്‍ ബേ റിവര്‍ എന്ന റെസ്റ്റോറന്റില്‍ ഡോണി ഭക്ഷണം കഴിച്ച്‌ മടങ്ങുന്നതിനിടെയാണ് സംഭവം. 2020യിലേക്ക് കടന്നപ്പോള്‍ 2020ഡോളര്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ഹാപ്പി ന്യൂ ഇയര്‍ എന്ന് ബില്ലിനൊപ്പം സ്വന്ത‌ം കൈപ്പടയില്‍ എഴുതിയിട്ടുമുണ്ട്.

സ്വന്തമായി വീടുപോലുമില്ലാതെ അഭയകേന്ദ്രത്തില്‍ ജീവിച്ച ഡാനിയേല ഡോണിയുടെ ടിപ്പ് തന്റെ ജീവിതം മാറ്റിമറിച്ചെന്നു തുറന്നു പറയുന്നു. ഈ പണം കൊണ്ട് ഒരു വീട് ഉണ്ടാക്കാന്‍ കഴിയുമെന്നും മക്കളെ ഓര്‍ത്ത് ഇപ്പോള്‍ സമാധാനം ഉണ്ടെന്നും ഡാനിയേല പറഞ്ഞു.

ഡോണിയുടെ ഭാര്യയാണ് റെസ്റ്റോറന്റ് ബില്‍ ടിപ്പ് ചലഞ്ച് ഹാഷ്ടാ​ഗോടെ ട്വിറ്ററില്‍ പങ്കുവച്ചത്. നിരവധി ആരാധകര്‍ ഡോണിക്ക് അഭിനന്ദനമറിയിച്ചെത്തി.

shortlink

Post Your Comments


Back to top button