തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട താരപുത്രിമാരില്‍ ഒരാളാണ് ശ്രുതിഹസ്സന്‍. പോയ വര്‍ഷം താരത്തിനു അത്ര ശുഭകരമായിരുന്നില്ല. വിവാഹം വരെ എത്തി നിന്ന് പ്രണയബന്ധം വേര്‍പിരിഞ്ഞു. കാമുകന്‍ മൈക്കിളുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് തകര്‍ന്നത്. ഇത് താരത്തെ കാര്യമായി ബാധിച്ചു. പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് താരം നോക്കിക്കാണുന്നത്. ജീവിതത്തില്‍ ഏറ്റവും വലിയ പാഠം പഠിച്ചത് പോയവര്‍ഷമാണ് എന്നാണ് ശ്രുതി പറയുന്നത്.
‘ പുതിയ പതിറ്റാണ്ടിനെ വരവേല്‍ക്കാന്‍ തയാര്‍. പോയ വര്‍ഷങ്ങള്‍ക്ക് നന്ദി . ജീവിതത്തിനും അതു പഠിപ്പിച്ച വലിയ പാഠങ്ങള്‍ക്കും. മാറ്റം എപ്പോഴും എളുപ്പമല്ല. എന്നാല്‍ മാറാതെ പറ്റില്ല. വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തവണ 2020 നെ വരവേല്‍ക്കുന്നത് ഉന്‍മേഷത്തോടെയാണ്.
ഓജസ്സോടെ, ഉഷാറോടെ. ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഞാന്‍ പഠിച്ചത് പോയ വര്‍ഷമാണ്. നിങ്ങള്‍ ആരാണോ അതായിത്തന്നെ സ്വയം സ്‌നേഹിക്കുക. അതായിരിക്കും ഓരോരുത്തര്‍ക്കും ജീവിതത്തോടു ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. എല്ലാവരുടെയും ജീവിതത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടാറുണ്ട്; സുഹൃത്തുക്കളുടെ രൂപത്തില്‍. ജീവിതത്തെ മുന്നോട്ടു നയിക്കാന്‍. സ്‌നേഹവും വെളിച്ചവും കൊണ്ട് എന്നെ താങ്ങിനിര്‍ത്തുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോടാണ് എനിക്കേറെ കടപ്പാടുള്ളത്’ ശ്രുതി കുറിച്ചു.
Post Your Comments