CinemaGeneralLatest NewsMollywoodNEWS

മിസ് ഭൂമി കാറ്റിനൊപ്പം പോകുന്നു ; സോഷ്യൽ മീഡിയയിൽ വൈറലായി പ്രയാഗയുടെ പുതിയ ചിത്രങ്ങൾ

ഓരോ ചിത്രത്തിനും ഓരോ ക്യാപ്ഷനുകൾ നൽകിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

അപ്പൂപ്പൻ താടിപോലെ കാറ്റിൽ ആടിയുലഞ്ഞുള്ള നടി പ്രയാഗയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ  വൈറലാകുന്നു. അവളുടെ സ്വകാര്യം, എത്ര മനോഹരം, മിസ് ഭൂമി, കാറ്റിനൊപ്പം പോകുന്നു…എന്നിങ്ങനെ ഓരോ ചിത്രത്തിനും ഓരോ ക്യാപ്ഷനുകൾ നൽകിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പാറൂസ് കൌച്ചർ ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫർ പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

നിന്‍റെ മുഖം ഉദ്യാനം പോലെയാണ് !ചിലപ്പോള്‍ മുടിച്ചുരുളുകള്‍ ശലഭങ്ങളെ പോലെ നിന്‍റെ മുഖത്തിന് ചുറ്റും പാറികളിക്കും ! ഏതോ കവി ഇങ്ങനെ പറഞ്ഞത് ഓര്‍മ്മവന്നു ,ഈ പടം കണ്ടപ്പോള്‍ !!! എന്നാണ് പ്രയാഗയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും നല്ല കമന്‍റ്.

ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ഭാഗമായി എടുത്ത ചിത്രങ്ങളാണോ ഇതെന്ന് വ്യക്തതയില്ല. എന്നിരുന്നാലും സിനിമയുടെ ടൈറ്റിലിലുള്ള സ്വകാര്യം, മനോഹരം, ഭൂമി തുടങ്ങിയ വാക്കുകളാണ് താരം ചിത്രങ്ങളുടെ ക്യാപ്ഷനാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments


Back to top button