CinemaGeneralLatest NewsNEWS

വെറുതെ എടുത്താല്‍ പൊങ്ങാത്ത കഥാപാത്രങ്ങള്‍ സ്വീകരിക്കരുത് : മകന് വേറിട്ട ഉപദേശം നല്‍കി ഹരിശ്രീ അശോകന്‍

കുട്ടിക്കാലത്ത് അച്ഛനൊപ്പം ഒരുപാടു  സിനിമാ ലൊക്കേഷനുകളില്‍ പോയിട്ടുണ്ട്. പാണ്ടിപ്പട. പറക്കും തളിക, പട്ടാഭിഷേകം. വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ ലോക്കെഷനുകളിലൊക്കെ പോയത് ഇന്നും ഗൃഹാതുരമായ ഓര്‍മ്മകളാണ്

ഹരിശ്രീ അശോകന്‍ കോമഡി കാണിച്ചാണ് മലയാളികളുടെ ഹൃദയം കവര്‍ന്നതെങ്കില്‍ മകന്‍ അര്‍ജുന്‍ അശോകന്‍ നായക വേഷത്തിലാണ് സിനിമയില്‍ ശ്രദ്ധ നേടാന്‍ ഒരുങ്ങുന്നത്. അര്‍ജുന്‍ അശോകന്‍ ആദ്യമായി നായകനായി അഭിനയിക്കുന്നത് ദിലീപ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ്. താട്ടശ്ശേരികൂട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീപിന്റെ സഹോദരന്‍ അനൂപാണ്. സന്തോഷ്‌ എച്ചിക്കാനം രചന നിര്‍വഹിക്കുന്ന ചിത്രം അധികം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും. നായകനായുള്ള അര്‍ജുന്‍ അശോകന്റെ എന്ട്രിക്ക് മുന്‍പ് അച്ഛന്‍ ഹരിശ്രീ അശോകന്‍ തനിക്ക് നല്‍കി ഉപദേശത്തെക്കുറിച്ച്  തുറന്നു സംസാരിക്കുകയാണ് അര്‍ജുന്‍.

കുട്ടിക്കാലത്ത്  സിനിമ കാണുമ്പോള്‍ സ്ക്രീനില്‍ ആരൊക്കെ ഉണ്ടെങ്കിലും അച്ഛനെയാണ്‌ ഞാന്‍ ആദ്യം നോക്കുന്നത്. അച്ഛന്‍ എന്നതിലുപരി വീട്ടില്‍ എപ്പോഴും കാണുന്ന ഒരാളെ വലിയ സ്ക്രീനില്‍ കാണുന്നത് ശരിക്കും ഒരു വിസ്മയമായിരുന്നു. കുട്ടിക്കാലത്ത് അച്ഛനൊപ്പം ഒരുപാടു  സിനിമാ ലൊക്കേഷനുകളില്‍ പോയിട്ടുണ്ട്. പാണ്ടിപ്പട, പറക്കും തളിക, പട്ടാഭിഷേകം, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ ലൊക്കേഷനുകളിലൊക്കെ പോയത് ഇന്നും ഗൃഹാതുരമായ ഓര്‍മ്മകളാണ്.  ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ മാത്രം ചെയ്യുക എന്നതാണ് അച്ഛന്‍ എനിക്ക് നല്‍കിയ ഉപദേശം. അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വാസമുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കുക, എടുത്താല്‍ പൊങ്ങാത്ത വേഷങ്ങള്‍ സ്വീകരിച്ചാല്‍ അത് അഭിനയത്തെ സാരമായി ബാധിക്കും.

കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button