CinemaLatest NewsMollywoodNEWS

ബോളിവുഡിന്റെ ഇതിഹാസം അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പമുള്ള വിശേഷം പങ്കുവെച്ച് ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍

 

ബോളിവുഡിന്റെ ഇതിഹാസമാണ് ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരമായ അമിതാഭ് ബച്ചന്‍. പകരം വെക്കാന്‍ മറ്റാരുമില്ലാത്ത പ്രതിഭയാണ് അദ്ദേഹം. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ജീവിതത്തിലെ 50 വര്‍ഷങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്കു വേണ്ടി സമര്‍പ്പിച്ച ബച്ചന്‍ ബോളിവുഡിന് സ്വന്തം ബിഗ് ബിയാണ്.

എന്നാല്‍ മലയാളത്തിന്റെ സൂപ്പര്‍ താരത്തിന്റെയും ബോളിവുഡ് താരത്തിന്റെയും പുതിയ വിശേഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ആ പ്രതിഭയ്ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയുന്നത് അഭിമാനമായി കരുതുന്ന വ്യക്തിയാണ് മഞ്ജുവാര്യര്‍. ഇപ്പോഴിതാ, ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയ്ക്കും നല്ല പാതി ജയ ബച്ചനുമൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങള്‍ ഒന്നിച്ചത്. സിനിമയില്‍ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ രണ്ടാം വരവ് പരസ്യചിത്രങ്ങളിലൂടെ ആയിരുന്നു. രണ്ടാം വരവിന്റെ തുടക്കത്തില്‍ തന്നെ അമിതാഭ് ബച്ചനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. മഞ്ജുവാര്യരെ മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിച്ചതും അമിതാഭ് ബച്ചനായിരുന്നു താരത്തിന്റെ ആ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

.

shortlink

Related Articles

Post Your Comments


Back to top button