GeneralLatest NewsMollywoodMovie GossipsNEWSWOODs

സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥ? പുതിയ ചിത്രത്തിന്റെ സൂചനകൾ നൽകി പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റ്

പൃഥ്വിരാജിന്റെ പുതിയ ചിത്രം അയ്യപ്പനും കോശിയും ട്രെയ്‌ലർ യൂട്യൂബ് ഹിറ്റായിരുന്നു. ഇപ്പോഴിതാ താരം താൻ അഭിനയിക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ സൂചനകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നു.

പൃഥ്വിരാജിന്റെ പുതിയ ചിത്രം അയ്യപ്പനും കോശിയും ട്രെയ്‌ലർ യൂട്യൂബ് ഹിറ്റായിരുന്നു. ഇപ്പോഴിതാ താരം താൻ അഭിനയിക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ സൂചനകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നു.

1947ലെ കാശ്മീര്‍ യുദ്ധത്തിന് ശേഷമുണ്ടായ രണ്ട് യുദ്ധങ്ങളും തോറ്റ ഐഎസ്ഐ മൂന്നാമതും ആക്രമണത്തിനൊരുങ്ങുന്നു, ഇന്ത്യന്‍ ഇന്റലിജന്‍സ് നേത്വത്വത്തില്‍ ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയല്‍ക്കാരുമായി നാലാമതൊരു യുദ്ധമല്ല മറുപടി എന്നവരറിയുന്നു. ഇവരെ തടുക്കാന്‍ റോയുടെ ഉത്തരേന്ത്യന്‍, വടക്ക് കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തില്‍ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു. ഈ പ്രമേയത്തിലാണ് പുതുചിത്രം ഒരുങ്ങുന്നത് എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.


സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥയാണ് സിനിമ പറയാൻ പോകുന്നത്. രാജ്യം കണ്ട എറ്റവും വലിയ ചാരവൃത്തിയുടെ കഥയാവുമിതെന്നാണ് സൂചന. സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും.

പൃഥ്വിരാജിനൊപ്പം ടൊവിനോ തോമസും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button