മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരിപാടികളില്‍ ഒന്നാണ് ബിഗ്ഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയില്‍ വ്യത്യസ്തരായ 16 പേരാണ് മത്സരാര്‍ത്ഥികള്‍. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം പതിപ്പ് ഏറെ ജനപ്രീതി നേടുകയാണ്.
ബിഗ്‌ബോസില്‍ ചെന്ന് താമസിപ്പിച്ചപ്പോഴാണ് തന്റെ കുറവുകള്‍ മനസിലാക്കുന്നതെന്ന് നടനും ഗായകനുമായ അരിസ്റ്റോ സുരേഷ്. പരിമിതമായ ചുറ്റളവില്‍ നിന്ന് എങ്ങനെ ജീവിക്കണമെന്ന് പരിശീലിച്ചത്, ജീവിതത്തിലെ പുതിയ പാഠങ്ങള്‍ മനസിലാക്കിയതെല്ലാം അവിടെ നിന്നുമാണ്. ഇതു കൂടാതെ നിരവധി പുതിയ സൗഹൃദങ്ങള്‍ ലഭിച്ച കാര്യവും അദ്ദേഹം വെളിപ്പെടുത്തി. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ഷോയുടെ അവതാരിക എലീനയാണ്. സീരിയല്‍ താരമായെത്തി മലയാളികളുടെ മനം കവര്‍ന്ന എലീന പടിക്കലും ബിഗ് ബോസ് രണ്ടാം ഭാഗത്തെ മത്സരാര്‍ത്ഥിയാണ്.
Post Your Comments