BollywoodCinemaGeneralLatest NewsNEWS

ഓവർ അഭിനയം ; ട്രോളന്മാരുടെ ഇരയായി ബോളിവുഡ് താരപുത്രി

ലൗ ആജ് കല്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ സാറയുടെ അഭിനയം കുറച്ചു ഓവറാണ് എന്നും പറഞ്ഞാണ് ട്രോളന്മാര്‍ ആക്രമണം നടത്തുന്നത്.

ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് സാറ അലി ഖാന്‍. നടൻ സെയ്ഫ് അലി ഖാന്റെ മകളായ സാറ ഇതുവരെ രണ്ടുചിത്രങ്ങളിലേ അഭിനയിച്ചിട്ടൂവെങ്കിലും ബോളിവുഡില്‍ തന്റെതായ സ്ഥാനം കണ്ടെത്താന്‍ സാറയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ ട്രോളന്മാരുടെ ഇരയായിരിക്കുകയാണ് സാറ.

ലൗ ആജ് കല്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ സാറയുടെ അഭിനയം കുറച്ചു ഓവറാണ് എന്നും പറഞ്ഞാണ് ട്രോളന്മാര്‍ ആക്രമണം നടത്തുന്നത്. ചിത്രം പുറത്തിറങ്ങയിട്ടില്ലെങ്കിലും പ്രമോഷനുവേണ്ടി പുറത്തിറക്കിയ ചില രംഗങ്ങളിലെ അഭിനയമാണ് നടിക്കെതിരെ ഇങ്ങനെയൊരു ട്രോളു വരാൻ കാരണമായത്.

 

 

View this post on Instagram

 

#saraalikhan ❤❤❤ #viralbhayani @viralbhayani

A post shared by Viral Bhayani (@viralbhayani) on

കാര്‍ത്തിക്ക് ആര്യനൊപ്പമാണ് സാറ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാറയുടെ പിതാവായ സെയ്ഫ് അലി ഖാനും ദീപിക പദുകോണും അഭിനയിച്ച 2009-ല്‍ പുറത്തിറങ്ങിയ ലവ് ആജ് കല്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഇംതിയാസ് അലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button