CinemaGeneralLatest NewsMollywoodNEWS

​ഗായകൻ കൊല്ലം അഭിജിത് വിവാഹിതനായി; വധു വിസ്മയ; വൈറൽ ചിത്രങ്ങൽ

ടൊറന്റോ ഇന്റർനാഷനൽ സൗത്ത് ഏഷ്യൻ ഫിലിം പുരസ്‌കാരങ്ങളിലുൾപ്പെടെ മികച്ച ഗായകനുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുമുണ്ട് താരം

മലയാളത്തിലെ പ്രശസ്ത ഗായകൻ കൊല്ലം അഭിജിത്തും ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രശസ്തയായ വിസ്മയ ശ്രീയും വിവാഹിതരായി, കൊറോണ വൈറസിന്റെ ഭീതിയുടെ നിഴലിൽ നിൽക്കുന്നതിനാൽ വളരെ ലളിതമായായിരുന്നു വിവാഹചടങ്ങുകൾ നടത്തിയത്.

ഇക്കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്, ഏറെ കാത്തിരുന്ന ദിനമാണെങ്കിലും ലോകം മുഴുവൻ ഈയോരു ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സന്തോഷത്തിന്റെ അളവ് കുറച്ച് ചെറിയ ചടങ്ങായാണ് നടത്തുന്നതെന്നും പറഞ്ഞുകൊണ്ട് അഭിജിത്തും വിസ്മയയും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു.

എന്നാൽ ലോകമെങ്ങും ഇപ്പോൾ നിലനിൽക്കുന്ന ഈ പ്രയാസഘട്ടങ്ങൾ കഴിയുമ്പോൾ സുഹൃത്തുക്കൾ ഏവരേയും വിളിച്ചുകൂട്ടി ചടങ്ങ് സംഘടിപ്പിക്കുമെന്നും ഇരുവരും വീഡിയോയിൽ ഇരുവരും അറിയിച്ചിരുന്നു,

 

ഏവരുടേയും പ്രാർത്ഥനയിൽ തങ്ങളേയും ഓർക്കണമെന്നും ഇവർ വീഡിയോയിലൂടെ അഭ്യർത്ഥിക്കുന്നു, കൊറോണ പേടി മാറിയ ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹ സൽക്കാരം നടത്തുന്നുമുണ്ട്.

 

 

 

മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസിന്‌റെ ശബ്ദവുമായുള്ള സാമ്യതയിലൂടെ ഏറെ ചർച്ചകളിൽ ഇടംപിടിച്ച അഭിജിത്ത് ഇതിനകം നിരവധി ചലച്ചിത്രഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും അഭിജിത്ത് കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്, ടൊറന്റോ ഇന്റർനാഷനൽ സൗത്ത് ഏഷ്യൻ ഫിലിം പുരസ്‌കാരങ്ങളിലുൾപ്പെടെ മികച്ച ഗായകനുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുമുണ്ട് താരം.

shortlink

Related Articles

Post Your Comments


Back to top button