BollywoodCinemaGeneralLatest NewsNationalNEWS

ഡോക്ടര്‍മാരെ ആക്രമിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ നിരാശയും ദേഷ്യവും തോന്നുന്നു;അതിശക്തമായി പ്രതികരിച്ച് അജയ് ദേവ്​ഗൺ

വിവേകമില്ലാത്തവര്‍ ഏറ്റവും മോശം ക്രിമിനലുകളാണ്

ഇന്ന് ലോകം നേരിടുന്ന കൊറോണ മഹാമാരി പ്രതിസന്ധികള്‍ക്കിടയിലും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ രം​ഗത്ത്,, ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നിരാശയും ദേഷ്യവും തോന്നുന്നുവെന്നാണ് അജയ് ദേവ്ഗണ്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

കുറെ”അടിസ്ഥാനരഹിതമായ അനുമാനങ്ങളുടെ പശ്ചാത്തലത്തില്‍ ‘വിദ്യാസമ്പന്നരായ’ ആളുകള്‍ അവരുടെ സമീപത്തുള്ള ഡോക്ടര്‍മാരെ ആക്രമിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ നിരാശയും ദേഷ്യവും തോന്നുന്നു,, അത്തരം വിവേകമില്ലാത്തവര്‍ ഏറ്റവും മോശം ക്രിമിനലുകളാണ്” എന്നാണ് അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിവേക ശൂന്യമായി പെരുമാറുന്ന ഇവരെ ഇങ്ങനെയുള്ളവരെ ജയിലിലടക്കണം, ഇത്തരം ആളുകള്‍ നൂറു ശതമാനവും ക്രിമിനലുകളാണ് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള കമന്റുകള്‍,, കൊറോണ വൈറസ് പരുത്തുന്ന എന്ന് ആരോപിച്ച് ഡല്‍ഹിയില്‍ രണ്ട് വനിതാ ഡോക്ടര്‍മാരെ ഒരാള്‍ ആക്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button