GeneralLatest NewsNEWS

‘ശ്രീകൃഷ്ണ’ പരമ്പരയും പുന:സംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ

ഡിഡി നാഷണൽ ചാനലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്.

ലോക്ക് ഡൗൺ കാലത്ത് ദൂരദർശനിൽ രാമായണവും മഹാഭാരതവും ശക്തിമാനും ഉൾപ്പെടെയുള്ള പരമ്പരകൾ പുനഃസംപ്രേഷണം ചെയ്തിരുന്നു. ഇതോടെ രാജ്യത്തെ കാഴ്ചക്കാരുടെ എണ്ണത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് ദൂരദർശൻ. ഇപ്പോഴിതാ ഈ പരമ്പരകൾക്ക് പിന്നാലെ രാമായണം പരമ്പരയിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാമാനന്ത് സാഗർ അണിയിച്ചൊരുക്കി 27 വർഷങ്ങൾക്കുമുമ്പ്‌ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയായിരുന്ന ശ്രീകൃഷ്ണ പുനഃസംപ്രേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ്.

ഡിഡി നാഷണൽ ചാനലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്. രാമാനന്ത് സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്ത പരമ്പര ശ്രീകൃഷ്ണന്റെ ജീവിതകഥയാണ് ദൃശ്യവത്കരിക്കുന്നത്.

സർവദാമൻ ഡി ബാനർജി പരമ്പരയിൽ ശ്രീകൃഷ്ണന്റെ യൗവനകാലഘട്ടവും സ്വപ്നിൽ ജോഷി കൗമാരകാലവും അവതരിപ്പിച്ചു. ദീപക് ദേവുൽകർ, പിങ്കി പരീഖ് എന്നിവരാണ് പരമ്പരയിലെ മറ്റു അഭിനേതാക്കൾ.

shortlink

Post Your Comments


Back to top button