ദില്ലി: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരീസായ പാതല്‍ ലോകില്‍ ലൈംഗികമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മക്കെതിരെ പരാതിയുമായി ഗൂര്‍ഖ അസോസിയേഷന്‍. ഓള്‍ അരുണാചല്‍ പ്രദേശ് ഗൂര്‍ഖ യൂത്ത് അസോസിയേഷന്‍ ആണ് അനുഷ്‌കയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
ഗൂര്‍ഖകള്‍ക്കെതിരായ ലൈംഗികാധിക്ഷേപം നടത്തുന്ന സീന്‍ സീരീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും സബ്‌ടൈറ്റില്‍ അടക്കം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ഗൂര്‍ഖ യുവ പരിസംഘും ഭാരതീയ ഗൂര്‍ഖ പരിഷത്തിന്റെ യൂത്ത് വിംഗും ചേര്‍ന്ന് ചിത്രത്തിനെതിരെ ഓണ്‍ലൈന്‍ ക്യാംപയിന്‍ നടത്തിയിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തെ മാത്രം അധിക്ഷേപിക്കുന്നതല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പിന്നീട് വംശീയാധിക്ഷേപത്തെതന്നെ സാധാരണമാക്കുമെന്നും ഭാരതീയ ഗൂര്‍ഖ യുവ പരിസംഘ് അധ്യക്ഷന്‍ നന്ദ കിരാതി ദെവാന്‍ പറഞ്ഞു
മേഘാലയയിലെ ഖാസി വിഭാഗത്തില്‍പ്പെടുന്നതെന്ന് വ്യക്തമാക്കുന്ന സീരീസിലെ വനിതാ കഥാപാത്രത്തിനെതിരെയാണ് മോശം പരാമര്‍ശം നടത്തിയിരിക്കുന്നതെന്നും ഗൂര്‍ഖ സമുദായത്തിനെതിരെ വംശീയാധിക്ഷേപം നടത്തുന്നതാണ് ഈ പരാമര്‍ശമെന്നും അവര്‍ പരാതിയില്‍ പറയുന്നു.
Post Your Comments