Latest NewsNEWS

ഞങ്ങളുടെ ഹണിമൂണ്‍ അഥവാ ഒരു സ്‌കൂള്‍ ഉല്ലാസയാത്ര ; ഹണിമൂണ്‍ ചിത്രം പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡുകള്‍ വളര്‍ത്തിയെടുക്കുന്ന പൂര്‍ണിമയും സിനിമയില്‍ വേറിട്ട അഭിനയം കാഴ്ചവെക്കുന്ന ഇന്ദ്രനും എന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്. അഭിനേതാവ് എന്നതിലുപരി ഗൃഹനാഥന്‍ എന്ന നിലയിലും ആരാധകരുടെ കൈയ്യടി വാങ്ങുന്ന താരമാണ് ഇന്ദ്രന്‍. സോഷ്യല്‍മീഡിയയില്‍ സജീവമാണ് പൂര്‍ണിമ. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും ജീവിത നിമിഷങ്ങള്‍ക്കും നിറഞ്ഞ കൈയ്യടിയും സ്വീകാര്യതയുമാണ് ആരാധകര്‍ നല്‍കാറുള്ളത്.

ഇപ്പോള്‍ ഇതാ പൂര്‍ണിമ അവരുടെ ഹണിമൂണ്‍ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ഏറെ രസകരമായ അടിക്കുറിപ്പും നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ ഹണിമൂണ്‍ അല്ലെങ്കില്‍ അതിനെ ഒരു സ്‌കൂള്‍ ഉല്ലാസയാത്ര എന്ന് വിളിക്കുക എന്നാണ് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

ഞങ്ങളുടെ ഹണിമൂണ്‍ അല്ലെങ്കില്‍ അതിനെ ഒരു സ്‌കൂള്‍ ഉല്ലാസയാത്ര എന്ന് വിളിക്കുക!
അതെ ഞങ്ങളും അത് ചെയ്തു! ശ്രദ്ധിക്കുക, ജന്തര്‍ മന്തറില്‍ ഓടുന്ന ചിത്രങ്ങളും, പശ്ചാത്തലത്തില്‍ റോസ് ഗാര്‍ഡനുമായി ചുട്ടുപൊള്ളുന്ന സൂര്യനെ (ക്ലോസപ്പുകള്‍) നോക്കുന്നു. നിങ്ങള്‍ക്ക് നല്ല മധുവിധു ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആ നിര്‍ബന്ധിത പോസുകളില്‍ നിങ്ങള്‍ക്ക് ചിന്തിക്കാനാകുന്നതെല്ലാം ഞങ്ങളുടെ വസ്ത്രങ്ങള്‍, സ്റ്റൈലിംഗ്, പാദരക്ഷകള്‍ എന്നിവയില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനാവില്ല .. ഞങ്ങള്‍ പൊരുത്തപ്പെടുന്ന നിറങ്ങളിലാണെന്ന വസ്തുത എനിക്ക് രോമാഞ്ചം നല്‍കുന്നു എന്നാണ് പൂര്‍ണിമ ചിത്രം പങ്കുവച്ചു കൊണ്ട് എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button