ഹരിശ്രീ അശോകനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. നവരസ പരമ്പരയില്‍ ജയരാജ് ഒരുക്കിയ എട്ടാമത്തെ സിനിമയാണിത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഡാവര്‍ എത്തിക്കുന്നതടക്കം പല ജോലികള്‍ ചെയ്തു ജീവിക്കുന്ന ‘ജപ്പാന്‍’ എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
ജൂലൈ 18 മുതല്‍ 27 വരെയാണ് ഷാങ്ഹായ് ചലച്ചിത്രമേളയുടെ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്ന സമയം. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കര്‍ശനമായ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ചലചിത്രമേള നടക്കുക. എപ്പോക്ക് ഫിലിംസിന്റെ ബാനറില്‍ ജഹാംഗീര്‍ ഷംസ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, ഡോ. പി എം മാധവന്‍, കെപിഎസി ലീല, വാവച്ചന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ജയരാജിന്റേതാണ് രചനയും. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും എഡിറ്റിംഗ് വിപിന്‍ മണ്ണൂരും നിര്‍വഹിച്ചിരിക്കുന്നു.
Post Your Comments