മലയാളികലുടെ പ്രിയനടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. ഇസയ്ക്ക് കൂട്ടായി ഒരു കുഞ്ഞനിയന്‍ വന്ന സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവച്ചത്. ഇറ്റ്‌സ് എ ബോയ് എന്നാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരമായി പങ്കുവച്ചത്. ഉടനെ തന്നെ ടൊവിനോയ്ക്ക് ആശംസകളുമായി നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
നടന്മാരായ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, നീരജ് മാധവ്, നിവിന്‍പോളി, സഞ്ജു ശിവറാം, എന്നിവരും നടിമാരായ പേര്‍ളിമാണി, ഗായത്രി അരുണ്‍ എന്നിവരും സംവിധായകന്‍ ആഷിഖ് അബുവും ആര്‍ജെ മാത്തുക്കുട്ടിയും ടൊവിനോയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.instagram.com/p/CBFhHoPDQHB/
പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. ടൊവിനോയുടേയും ലിഡിയയുടേയും ആദ്യത്തെ കണ്‍മണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ടൊവിനോ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
Post Your Comments