Latest NewsNEWS

നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്റ്രി: ദ നമ്പി ഇഫക്റ്റില്‍ മാധവനൊപ്പം ഷാരൂഖും ; എത്തുന്നത് സുപ്രധാന വേഷത്തില്‍ എന്ന് റിപ്പോര്‍ട്ട്

മുംബൈ: മലയാളി ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ചലച്ചിത്ര താരം ആര്‍ മാധവന്‍ സംവിധാനം ചെയ്യുന്ന റോക്കറ്റ്രി: ദ നമ്പി ഇഫക്റ്റില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാനും എത്തുന്നു. ചിത്രത്തില്‍ മാധവന്‍ തന്നെ നമ്പി നാരായണനായി സ്‌ക്രീനിലെത്തുമ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലാവും ഷാറൂഖ് ഖാന്‍ അഭിനയിക്കുകയെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ മാത്രമാവും ഷാരൂഖ് എത്തുക.

മാധവന്റെ ആദ്യ സംവിധാന സംരംഭമാണ് റോക്കറ്റ്രി: ദ നമ്പി ഇഫക്റ്റ്. ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം സൂര്യയും അഭിനയിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ സിനിമയ്ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു കൊണ്ടാണ് ഷാരൂഖും ചിത്രത്തില്‍ എത്തുന്ന വാര്‍ത്ത പുറത്തുവരുന്നത്. നമ്പി നാരായണനെ അഭിമുഖം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്റെ അതിഥി വേഷത്തിലാകും താരം. എന്നാല്‍ ചിത്രത്തെ മുന്നോട്ട് കൊണ്ടു പോവുന്ന സുപ്രധാന വേഷമാവും ഇതെന്നും മുംബൈ മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button