കൊറോണയും ലോക്ഡൌണും കാരണം പ്രതിസന്ധിയില്‍ ആയ മലയാള സിനിമ മേഖലയിലെ സിനിമാപ്രവര്‍ത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാന്‍ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിംചേമ്ബറിനെയും അറിയിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ സംഘടനയ്ക്ക് പങ്കില്ലെന്ന് മാക്ട ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ ജയരാജ്.
പത്രക്കുറിപ്പ്
മലയാള ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സാംസ്കാരിക സംഘടനയാണ് മലയാളം സിനിമ ടെക്നിഷ്യന്‍സ് അസോസിയേഷന്‍ എന്ന മാക്ട.
ചലച്ചിത്രപ്രവര്‍ത്തകരുടെ തൊഴില്‍പരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല
ചലച്ചിത്രപ്രവര്‍ത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാന്‍ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിംചേമ്ബറിനെയും അറിയിച്ചിട്ടുണ്ടെന്നും പലപ്രമുഖ ചാനലുകളിലും മാക്ടയുടെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന് യാതൊരു പങ്കുമില്ലെന്ന് അറിയിച്ചുകൊള്ളുന്നു.
Post Your Comments