GeneralLatest NewsMollywood

മമ്മൂട്ടി ഫാന്‍സിന്റെ കുറെ ചീത്ത കേട്ടു; രജനി ഫാന്‍സ് ആയിരുന്നേല്‍ എന്നെ നെഞ്ചില്‍ ഇടിച്ചു തന്നെ കൊന്നെനെ!!

സിനിമ കാണാന്‍ എറണാകുളം സരിതയില്‍ ആണ് പോയത്. മറിച്ച്‌, മദ്രാസിലെ ഏതെങ്കിലും തീയറ്റിറില്‍ ആയിരുന്നെങ്കില്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തും മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ദളപതി. കേരളത്തിലും തമിഴ് നാട്ടിലും ഏറെ തരംഗം സൃഷ്ട്ടിച്ച ഈ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മനോജ് കെ ജയനും ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ ദളപതിയില്‍ അഭിനയിച്ചതിനും റിലീസിന് ശേഷവുമുള്ള തന്റെ അനുഭവം ഫേസ്‍ബുക്ക് പേജിലൂടെ താരം പങ്കുവെച്ചിരിക്കുകയാണ്.

മനോജ്‌ കെ ജയന്‍ പോസ്റ്റ്‌

അഭിനയജീവിതത്തിലെ നാലാമത്തെ ചിത്രം, സൂപ്പര്‍ സ്റ്റാര്‍ രജനി സാറിന്റെ കൂടെ, പോരാത്തതിന് നമ്മുടെ മെഗസ്റ്റാര്‍ മമ്മൂക്കയും.(ദളപതി. 1991) ഈ സീനില്‍ ഞാന്‍, രജനി സാറിന്റെ നെഞ്ചില്‍ പിടിച്ചു തള്ളണം എന്ന് മണിരത്നം സര്‍ പറഞ്ഞപ്പോള്‍. കംപ്ലീറ്റ് ബ്ലാക്ക് ഔട്ട് ആയി ശരിക്കും എനിക്ക് പറ്റുന്നില്ല രണ്ടു പ്രാവശ്യം ട്രൈ ചെയ്തു ശരിയാകുന്നില്ല. കാര്യം മനസ്സിലാക്കി രജനിസര്‍ തന്നെ എന്റെ കൈയ്യ് ബലമായി പിടിച്ചു അദ്ദേഹത്തിന്റെ നെഞ്ചില്‍ ഇടിച്ചു കാണിച്ചു തന്നു. വലിയ മനുഷ്യന്‍ (കിട്ടിയ ഗ്യാപ്പില്‍ ഞാന്‍ പറഞ്ഞു , ഞാന്‍ സാറിന്റെ ഈ ലോകത്തെ ഏറ്റവും വലിയ ആരാധകനാണെന്ന്. അതുകൊണ്ട് പറ്റുന്നില്ലാന്നും )

സിനിമ കാണാന്‍ എറണാകുളം സരിതയില്‍ ആണ് പോയത്. മറിച്ച്‌, മദ്രാസിലെ ഏതെങ്കിലും തീയറ്റിറില്‍ ആയിരുന്നെങ്കില്‍ രജനി ഫാന്‍സ്, എന്നെ നെഞ്ചില്‍ ഇടിച്ചു തന്നെ കൊന്നെനെ: രക്ഷപെട്ടു. ഇവിടെ മമ്മൂട്ടി ഫാന്‍ സി ന്റെ കുറെ ചീത്ത കേട്ടു. സാരമില്ല).

shortlink

Related Articles

Post Your Comments


Back to top button