CinemaGeneralLatest NewsNEWS

അറിയൂ ജനങ്ങളേ…..’റാണി ലക്ഷ്മി ഭായിയുടെ ധീരതയും ശൗര്യവും ത്യാഗവും ഞാന്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ സ്വന്തം മഹാരാഷ്ട്രയിലേക്ക് വരുന്നതില്‍ നിന്ന് എന്നെ തടയുന്നു എന്നതാണ് ദുഃഖകരമായ കാര്യം; ജയ് മഹാരാഷ്ട്ര, ജയ് ശിവാജി’; കങ്കണ

കങ്കണയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീന് ആണെന്ന് ആരോഗ്യ വിഭാഗം

കത്തിനിൽക്കുന്ന വിവാദങ്ങള്‍ക്കിടെ ബോളിവുഡ് നടി കങ്കണ റണാവത് മുംബൈയിലേക്ക് യാത്രതിരിച്ചു. മണാലിയില്‍ നിന്ന് ഇന്ന് രാവിലെ യാത്രപുറപ്പെട്ട നടി വിമാനമാര്‍ഗ്ഗം മുംബൈയിലെത്തും. കങ്കണയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീന് ആണെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.

അറിയൂ…’റാണി ലക്ഷ്മി ഭായുടെ ധീരതയും ശൗര്യവും ത്യാഗവും ഞാന്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ സ്വന്തം മഹാരാഷ്ട്രയിലേക്ക് വരുന്നതില്‍ നിന്ന് എന്നെ തടയുന്നു എന്നതാണ് ദുഃഖകരമായ കാര്യം. തെറ്റിനെതിരെ ഞാന്‍ ഇനിയും ശബ്ദമുയര്‍ത്തും, ജയ് മഹാരാഷ്ട്ര, ജയ് ശിവാജി’, കങ്കണ ട്വീറ്റ് ചെയ്തു. താരത്തിന്റെ ട്വീറ്റ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.

ഏതാനും ദിവസം മുൻപ് മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു. ഇതേടെ ശിവസേന കങ്കണയ്ക്ക് എതിരെ രംഗത്തുവന്നു. മുംബൈയില്‍ പ്രവേശിച്ചാല്‍ കാലു തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു, കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു. ഇതിനെ തുടർന്നാണ് താരം വെല്ലുവിളിച്ച് രം​ഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button