Uncategorized

ഇതുപോലെ ക്രൂര പീഡനം നടത്തുന്നവരെ പൊതുമധ്യത്തില്‍ തൂക്കിലേറ്റണം, അത് ടെലിവിഷനിലൂടെ മുഴുവന്‍ കാണിക്കണം: നടി മധുബാല

താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്

യുപിയിലെ ഹത്രായിൽ 19-കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി ഈ ലോകം തന്നെ വിട്ടുപോയി . സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങള്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സെലിബ്രിറ്റികളടക്കം ഒട്ടനവധിപേരാണ് രം​ഗത്ത് വന്നിരിക്കുന്നത്. മധുബാല ഇന്‍സ്റ്റാ​ഗ്രാമില്‍ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുകയാണ്. ഹാപ്പിഡെമിക് എന്ന കുറിപ്പോട് കൂടിയാണ് മധൂ തന്റെ വീഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

 

ഇന്ന് ലോകം നേരിടുന്ന കോവിഡ് പ്രശ്നങ്ങള്‍ക്കിടയിലും മനുഷ്യന്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുമ്പോള്‍ ബലാത്സം​ഗം പോലുള്ള അതിക്രമങ്ങള്‍ ഭാവിയെക്കുറിച്ച്‌ എന്ത് സന്ദേശമാണ് മാനവരാശിക്ക് നല്‍കുന്നതെന്ന് മധൂ ചോദിക്കുന്നു. ബലാത്സം​ഗം ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തൂക്കി കൊല്ലണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവന്‍ കാണിക്കണമെന്നാണ് മധുബാല പറയുന്നത്. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

 

ഒരുപക്ഷേ ഇന്ന് ആദ്യമായി ഞാന്‍ മേക്കപ്പ് ഇല്ലാതെ എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ വിയര്‍ത്തൊലിച്ച്‌ മുടി ഒതുക്കി വയ്ക്കാതെ ഒരു വിഡിയോ ഷൂട്ട് ചെയ്യുന്നു. പാടുകളില്ലാത്ത മുഖമല്ല, മനസ്സാണ് നമുക്ക് വേണ്ടത്. ഹാപ്പിഡെമിക് എന്ന വാക്ക് കോവിഡ് കാലത്താണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. കോവിഡ് മനുഷ്യരാശിക്ക് രൂക്ഷമായ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സാമ്പത്തികമായും മാനസികമായും തകര്‍ന്നു, ഒരുപാട് ജീവിതങ്ങളെ നഷ്ടമായി. എന്നിരുന്നാലും ശുഭാപ്തി വിശ്വാസത്തോടെ നമ്മള്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

 

ഇത്തരത്തിൽ ബലാത്സം​ഗം ചെയ്യുന്നവര പൊതുമധ്യത്തില്‍ തൂക്കിലേറ്റണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവന്‍ കാണിക്കണമെന്നും ഞാന്‍ അധികൃതരോട് അപേക്ഷിക്കുകയാണ് എന്ന പ്രിയതാരത്തിന്റെ വാക്കുകൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button