തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്‌ലു ആണ് വരന്‍. മുംബൈയിലെ താജ് മഹല്‍ പാലസ് ഹോട്ടലില്‍ വച്ചു നടന്ന വിവാഹ ചടങ്ങിൽ കൊവിഡ് പശ്ചാത്തലത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവിലാണ് താരത്തിന്റെ വിവാഹം. ഹല്‍ദി ആഘോഷത്തിന്റേയും മെഹന്ദി ചടങ്ങുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്നയാളെയാണ് കാജല്‍ ജീവിത പങ്കാളിയാക്കുന്നത്.
Post Your Comments