GeneralLatest NewsMollywoodNEWS

ജീവനറ്റ ആ മുഖം നീ കാണേണ്ട, അന്ന് ശശിയേട്ടൻ പറഞ്ഞു; ജയനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് സീമ

ജയൻ ഇരുന്ന സിംഹാസനം പകരക്കാരില്ലാതെ ഇന്നും ഒഴിഞ്ഞു കിടക്കുന്നത്

മലയാളിയുടെ മനസ്സിൽ പൗരുഷത്തിന്റെ പ്രതീകമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ജയൻ.  വിടപറഞ്ഞു നാൽപ്പതു വർഷങ്ങൾ തികയുമ്പോഴും ജയൻ ഇരുന്ന സിംഹാസനം പകരക്കാരില്ലാതെ ഇന്നും ഒഴിഞ്ഞു കിടക്കുന്നത് ആ നടനോടുള്ള സ്നേഹത്തിന്റെ സൂചന തന്നെയാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട ജയനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി സീമ.

”മലയാളികൾ ജയേട്ടനെ ഇന്നും സ്നേഹത്തോടെ ഓർക്കുന്നു എന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹം ജീവിച്ചിരിരുന്നെകിൽ പോലും ഇത്രത്തോളം അംഗീകാരം കിട്ടുമോ എന്ന് സംശയമാണ്. ഇപ്പോഴും എല്ലാ മാധ്യമങ്ങളിലും ജയേട്ടൻ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹം മരണപ്പെട്ടതായി ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല കാരണം മനസ്സിൽ ഉള്ളത് എല്ലാവരോടും സ്നേഹപൂർവം സംസാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ജയേട്ടന്റെ മുഖമാണ്. ജയേട്ടന്റെ മൃതദേഹം കൊല്ലത്ത് എത്തിച്ചപ്പോൾ കാണാനായി ഞാൻ ശശിയേട്ടനോടൊപ്പം പോയിരുന്നു, പക്ഷേ പകുതിവഴിക്ക് വച്ച് യാത്ര നിർത്തി. ജീവനറ്റ ആ മുഖം നീ കാണേണ്ട, നിന്റെ മനസ്സിലുള്ള ജയേട്ടനല്ല ഇപ്പോ ഇവിടെ ഉള്ളത്, നിന്റെ മനസ്സിലുള്ള ജയേട്ടൻ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ശശിയേട്ടൻ പറഞ്ഞു, അങ്ങനെ ഞാൻ ജയേട്ടന്റെ മൃതശരീരം കാണാതെ മടങ്ങി. അത് ഒരു കണക്കിന് നന്നായി, എന്റെ മനസ്സിൽ എപ്പോഴും ഉള്ളത് ഊർജ്ജസ്വലനായി ഓടിനടക്കുന്ന ജയേട്ടനാണ്, അതുകൊണ്ടു തന്നെ എനിക്ക് അദ്ദേഹം മരിച്ചതായി തോന്നിയിട്ടില്ല, എവിടെയോ ജീവിച്ചിരിക്കുന്നു. ഇപ്പോഴും അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ആദരം കണ്ടു എനിക്ക് അദ്ഭുതവും സന്തോഷവുമാണ്,” സീമ
മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button