CinemaGeneralLatest NewsMollywoodNEWS

ഇംഗ്ലീഷ് ചുവയില്ലാതെ അഭിമുഖങ്ങളിൽ മലയാളം മനോഹരമായി സംസാരിക്കുന്ന നടിയുടെ പേരെടുത്തു പറഞ്ഞു സത്യൻ അന്തിക്കാട്

എന്നിട്ടും നമ്മളോട് സംസാരിക്കുമ്പോഴും ചാനൽ അഭിമുഖങ്ങളിലൊക്കെ പച്ച മലയാളത്തിലെ സംസാരിക്കാറുള്ളൂ

അഭിമുഖ സംഭാഷണങ്ങളിൽ മാതൃഭാഷ മനോഹരമായി ഉപയോഗിക്കുന്ന നടിയുടെ പേരെടുത്ത് പറഞ്ഞു സംവിധായകൻ സത്യൻ അന്തിക്കാട് . താൻ സിനിമാ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടു വന്ന നയൻതാരയുടെ പെരുമാറ്റ രീതിയെക്കുറിച്ചും, അഭിമുഖങ്ങളിലെ നയൻതാരയുടെ മലയാള ഭാഷ പ്രയോഗത്തെക്കുറിച്ചും സത്യൻ അന്തിക്കാട് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ്

‘നയൻതാരയുടെ ജീവിതത്തിലുടനീളം ഈ സത്യസന്ധമായ സമീപനമുണ്ട് .അത് തന്നെയാണ് അവരെ ഉയരങ്ങളിലേക്ക് നയിക്കുന്നതും .തന്റെ മനസ്സിന് ശരി എന്ന് മാത്രമേ ചെയ്യൂ സ്വന്തം മനസാക്ഷിക്കനുസരിച്ച് ജീവിക്കാൻ സാധിക്കുക എന്നതൊരു ഭാഗ്യമാണ് .അസാമാന്യമായ ധൈര്യവും ആത്മർത്ഥയുള്ളവർക്ക് മാത്രമേ സാധിക്കൂ. നയൻതാര ജനിച്ചതും വളർന്നതുമൊക്കെ കേരളത്തിന് പുറത്താണ്. സ്വന്തം നാടായ തിരുവല്ലയിൽ വളരെ കുറച്ച് വർഷങ്ങളേ ജീവിച്ചിട്ടുള്ളൂ. എന്നിട്ടും നമ്മളോട് സംസാരിക്കുമ്പോഴും ചാനൽ അഭിമുഖങ്ങളിലൊക്കെ പച്ച മലയാളത്തിലെ സംസാരിക്കാറുള്ളൂ. തമിഴ് ചാനലിൽ ആണെങ്കിൽ ശുദ്ധമായ തമിഴ് ഭാഷയിൽ മാത്രം. മറ്റാരെക്കാളും മനോഹരമായി ഇംഗ്ലീഷിൽ സംസാരിക്കാനറിയാവുന്ന ആളാണ് പക്ഷേ ഇംഗ്ലീഷാണ് അറിവിന്റെയും അന്തസിന്റെയും അളവ് കോലെന്ന് നയൻതാര കരുതിയിട്ടേയില്ല. നിറകുടം തുളുമ്പാറില്ലല്ലോ’. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടെ പ്രത്യേകത പറഞ്ഞു കൊണ്ട് സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button