CinemaGeneralLatest NewsMollywoodNEWS

ജയന്‍റെ ആകസ്മിക മരണത്തിന്‍റെ യാഥാർത്ഥ്യം കല്ലിയൂർ ശശി വെളിപ്പെടുത്തുന്നു

സുകുമാരൻ ഓടിക്കുന്ന ബൈക്കിന്റെ പിന്നിൽ നിന്ന് ജയൻ ഹെലികോപ്റ്ററിന്റെ ലാൻഡിങ് ലെഗ്ഗിലേക്ക് പിടിച്ചു കയറണം

കോളിളക്കം എന്ന സിനിമാ ഷൂട്ടിങിനിടെയുണ്ടായ ജയന്റെ ഹെലികോപ്റ്റർ അപകട മരണം ഇന്നും കറുത്ത അദ്ധ്യായമായി ഏവരുടെയും മനസ്സിൽ തറയ്ക്കപ്പെടുമ്പോൾ ആ അനുഭവത്തിന് സാക്ഷിയാകേണ്ടി വന്ന നിമിഷത്തെക്കുറിച്ച് കോളിളക്കം എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ കല്ലിയൂർ ശശി മനോരമ ദിനപത്രത്തിൽ ജയന്റെ ചരമവാർഷിക ദിനാനുസ്മരണം പങ്കുവയ്ക്കുന്നു

‘ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. ആകാശം തെളിഞ്ഞു ഇളം ചൂടുള്ള വെയിൽ പരന്നു തുടങ്ങി . റൺവേയിലെ സംഘട്ടന രംഗങ്ങളും ഹെലികോപ്റ്ററിനകത്ത് ചില രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞു . ഹെലി കോപ്റ്ററിൽ രക്ഷപ്പെടാനൊരുങ്ങുന്ന ബാലൻ കെ നായരുമായി കോപ്റ്ററിൽ നിന്ന് തൂങ്ങി നിന്ന് ജയൻ ഫൈറ്റ് ചെയ്യുന്ന രംഗമാണ് ഇനി എടുക്കാനുള്ളത് സുകുമാരൻ ഓടിക്കുന്ന ബൈക്കിന്റെ പിന്നിൽ നിന്ന് ജയൻ ഹെലികോപ്റ്ററിന്റെ ലാൻഡിങ് ലെഗ്ഗിലേക്ക് പിടിച്ചു കയറണം .മൂന്ന് തവണ രംഗം ചിത്രീകരിച്ചു. സമയം 2.20 ആയി .പകർത്തിയ രംഗങ്ങളിൽ ചാനൽ ഗ്രാഗകൻ കൂടിയായ സംവിധായകൻ പി എം സുന്ദരത്തിന് പൂർണ തൃപ്തി. ഉച്ചഭക്ഷണത്തിനായി ബ്രേക്ക് പറഞ്ഞു നിന്നിറങ്ങി ജയൻ അടുത്തെത്തി . മുഖത്ത് തൃപ്തിയില്ല ശരിയായില്ലെന്നും ഒരിക്കൽ കൂടി എടുക്കാമെന്നും പറഞ്ഞു .തന്റെ മനസ്സിലുളളത് കിട്ടിയെന്നും ഇനി വേണ്ടെന്നും സംവിധായകൻ ആവർത്തിച്ചെങ്കിലും ജയൻ വഴങ്ങിയില്ല. നിർബന്ധത്തിന് വഴങ്ങി സംവിധായകൻ റീടേക്ക് പറഞ്ഞു. അടുത്ത ടേക്ക് ജയൻ എന്ന ഇതിഹാസ താരത്തിന്റെ അവസാനത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’.

shortlink

Related Articles

Post Your Comments


Back to top button