CinemaLatest NewsMollywood

സൗബിന്റെ നായികയായി മംമ്ത മോഹൻദാസ് ; ലാൽ ജോസ് ചിത്രം ഉടൻ

ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്

പ്രേഷകരുടെ പ്രിയ സംവിധായകനാണ്‌ ലാൽജോസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലാൽജോസ് മലയാള സിനിമയ്ക്ക് നിരവധി നായികമാരെയും സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലാൽജോസിന്റെ പുതു ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് നടൻ സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണെന്നാണ് വിവരം.

അറബിക്കഥ, ഡയമണ്ട് നെക്‌ലേസ് എന്നീ ചിത്രങ്ങൾ ലാൽ ജോസിനൊപ്പം ചെയ്‌തിട്ടുള്ള ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. ദുബായിയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിക്കുക.

ആലുവ സ്വദേശിയായ ദസ്തഗീർ എന്ന യുവാവ് നാട്ടിൽ കോളേജ് ലൈഫ് എല്ലാം ആഘോഷമാക്കി നടന്നിരുന്ന വ്യക്തിയാണ്.  ഇരുവരുടെയും രണ്ടു കാലഘട്ടങ്ങളിലെ ജീവിതമാണ് സിനിമയിൽ എടുത്തുകാണിക്കുന്നത്. ദസ്തഗീറായി സൗബിനും സുലേഖയായി മംമ്തയും എത്തുന്നു. സലിം കുമാറും ഒരു റഷ്യൻ അഭിനേത്രിയും ചിത്രത്തിന്റെ അഭിനയിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button