CinemaGeneralMollywoodNEWS

അല്ലിയുടെ കാതുകുത്തിയാളെ തൂക്കിയെടുത്ത് ഇടിക്കണമെന്ന് എനിക്ക് തോന്നി

അതിനുള്ള മറയാണ് എന്‍റെ ഗൗരവ മുഖഭാവം

താരപുത്രി എന്ന നിലയിൽ ജനിച്ചു വീണ സമയം മുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട പൃഥ്വിരാജിൻ്റെ മകൾ അലംകൃത സിനിമയിലെ ബാലതാരങ്ങളേക്കാൾ താരമൂല്യമുള്ള കുട്ടിയാണ്. അലംകൃതയുടെ എല്ലാ കുഞ്ഞു വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുള്ള പൃഥ്വിരാജ് അലംകൃതയുടെ കാതു കുത്തൽ ചടങ്ങിനെക്കുറിച്ച് അധികമൊന്നും പങ്കുവച്ചിരുന്നില്ല. പക്ഷേ ഒരു എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അലംകൃതയുടെ കാതുകുത്തൽ ചടങ്ങുമായി ബന്ധപ്പെട്ടു ഒരു സത്യം വെളിപ്പെടുത്തുകയാണ് താരം. വളരെ ഇമോഷണലായിട്ടുള്ള വ്യക്തിയാണ് താനെന്നും തന്നെ ഏറ്റവും അടുത്തു അറിയാവുന്ന ആളുകൾക്ക് തൻ്റെ വൈകാരികത മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും അതു മറയ്ക്കാൻ വേണ്ടിയാണ് തൻ്റെ മുഖത്തെ ഗൗരവം ഇത്രയ്ക്ക് പൊലിപ്പിച്ചു നിർത്തുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

‘എന്‍റെ ഇമോഷണൽ പാർട്ട് നിയന്ത്രിക്കാൻ കഴിയാത്തതാണ്. വിഷമം വന്നാൽ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. അതിനുള്ള മറയാണ് എന്‍റെ ഗൗരവ മുഖഭാവം. അല്ലിയോടാണ് എൻ്റെ ഇമോഷണൽ മൂഡ് ഏറ്റവും പ്രകടമാകുന്നത്. അവളുടെ കാതുകുത്തിയാളെ തൂക്കിയെടുത്ത് ഇടിക്കണം എന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട്. എന്നെ അടുത്തറിയാവുന്ന സുഹൃത്തുക്കൾക്ക് എന്നിലെ ഈ സ്വഭാവമറിയാം’. പൃഥ്വിരാജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button