GeneralLatest NewsNEWSWorld Cinemas

മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ കിം കി ഡുക് ; വിടവാങ്ങിയത് ചലച്ചിത്ര ഇതിഹാസം

മനുഷ്യൻ്റ ഹിംസാത്മകതയിലേക്ക് ക്യാമറ തിരിച്ച് വച്ച കലാകാരൻ

ദൃശ്യപെരുമയുടെ അരങ്ങൊരുക്കി ഐഎഫ് എഫ് കെയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ വിഖ്യാത ചലച്ചിത്രകാരന് കിം കി ഡുക് വിടവാങ്ങി. സിനിമകൊണ്ടും ജീവിതം കൊണ്ടും വിസ്മയിപ്പിച്ചിട്ടുള്ള കൊറിയൻ സംവിധായകനാണ് കിം കി ഡുക്ക്

മനുഷ്യൻ്റ ഹിംസാത്മകതയിലേക്ക് ക്യാമറ തിരിച്ച് വച്ച ചിത്രങ്ങളിലൂടെ വർഷങ്ങളോളം കാത്തിരുന്ന് കാലചക്രത്തെയും ഋതുക്കളെയും രേഖപ്പെടുത്തി പ്രപഞ്ചത്തെ ധ്യാനാത്മകമായി അവതരിപ്പിക്കാൻ ഈ കലാകാരന് കഴിഞ്ഞു.

ബുദ്ധ ദർശനങ്ങൾക്ക് മേലുള്ള കലാപരമായ ഒരു ധ്യാനമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് കിമ്മിന്റെ Spring Summer fall. winter… and Spring. ഹ്യൂമൻ ,സ്പേസ്, ടൈം ആൻറ് ഹ്യൂമൺ സമരിറ്റൻ ഗേൾ, എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

2004-ൽ കിം കി ഡുക് മികച്ച സം‌വിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി- സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും.

shortlink

Post Your Comments


Back to top button