CinemaKollywoodLatest NewsNEWS

ജയ്‌ക്കൊപ്പം തമിഴ് വെബ് സീരിസിൽ മണികണ്ഠൻ ആചാരി

തമിഴ് വെബ് സീരിസ് ‘ട്രിപ്പിള്‍സ്’ സ്ട്രീമിംഗ് ആരംഭിച്ചു

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മണികണ്ഠന്‍ ആചാരി. കമ്മറ്റി പാഠം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും നേടിയെടുത്തു. തമിഴിലും അരങ്ങേറ്റം നടത്തിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. ഇത്തവണ തമിഴിൽ നടൻ ജയ്‌ക്കൊപ്പമാണ് താരം അഭിനയിക്കുന്നത്. ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്യുന്ന സീരിസിലാണ് മണികണ്ഠൻ അഭിനയിക്കുന്നത്.

തമിഴ് വെബ് സീരിസ് ‘ട്രിപ്പിള്‍സ്’ സ്ട്രീമിംഗ് ആരംഭിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ എത്തുന്ന സീരിസ് കാണണമെന്നും അഭിപ്രായം അറിയിക്കണമെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഡിസംബര്‍ 11ന് ആണ് ട്രിപ്പിള്‍സ് സ്ട്രീമിംഗ് ആരംഭിച്ചത്.

ജയ്, സമ്പത്ത്, വിവേക് പ്രസന്ന, രാജ്കുമാര്‍, വാണി ഭോജന്‍, മാധുരി തുടങ്ങിയവര്‍ സീരിസില്‍ അഭിനയിക്കുന്നു. സ്റ്റോണ്‍ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് നിര്‍മ്മിക്കുന്നത്. തമിഴില്‍ രജനികാന്ത് ചിത്രം പേട്ടയിലും മണികണ്ഠന്‍ ആചാരി വേഷമിട്ടിരുന്നു. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി എന്നീ ചിത്രങ്ങളാണ് മണികണ്ഠന്റെതായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍.

shortlink

Related Articles

Post Your Comments


Back to top button