CinemaKollywoodLatest NewsNEWS

സൂര്യ നിർമിക്കുന്ന ചിത്രത്തിൽ നായകൻ താരപുത്രൻ

അച്ഛനായി അരുൺ വിജയ്‍യും മുത്തച്ഛനായി വിജയ്കുമാറും അഭിനയിക്കും

ആരാധകരുടെ പ്രിയങ്കരനായ നടനാണ് സൂര്യ. അഭിനയം മാത്രമല്ല സിനിമയുടെ നിർമ്മാണ രംഗത്തും ഭാഗമാണ് താരം. ഇപ്പോഴിതാ സൂര്യയുടെ നിർമ്മാണ കമ്പനി പുതിയ ചിത്രം നിർമ്മിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടാണ് പുറത്തുവരുന്നത്. 2 ഡി എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രം നവാഗതനായ സരോവ് ഷൺമുഖം സംവിധാനം ചെയ്യുന്നു.

ചിത്രത്തിൽ നായകനെയെത്തുന്നത് നടൻ അരുൺ വിജയ്‌യുടെ മകൻ അർണവ് വിജയ്‌യാണെന്നുള്ള പ്രത്യേകതയുമുണ്ട്. കുട്ടിയും വളർത്തുനായയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അര്‍ണവിന്റെ അച്ഛനായി അരുൺ വിജയ്‍യും മുത്തച്ഛനായി വിജയ്കുമാറും അഭിനയിക്കും.

ചിത്രത്തിന്റെ ഷൂട്ട് ഔദ്യോഗികമായി ആരംഭിച്ചു. നിവാസ് കെ. പ്രസന്ന സംഗീതം. ഗോപിനാഥ് ഛായാഗ്രഹണം നിർവഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button