GeneralLatest NewsMollywoodNEWS

താര കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി ; സന്തോഷ വാർത്ത പങ്കുവെച്ച് മുക്ത

കുട്ടാപ്പിയും കണ്മണിയും ഒരു കുഞ്ഞനുജത്തിയുടെ ചേട്ടനും ചേച്ചിയുമായി മാറിയിരിക്കുന്നുവെന്ന് മുക്ത

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട താരകുടുംബമാണ് റിമി ടോമിയുടേത്. നദിയും സഹോദര ഭാര്യയുമായ മുക്തയും കൂടി ചേരുമ്പോൾ കുടുംബം പൂർണമാകുന്നു. റിമിയും മുക്തയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ മുക്ത പങ്കുവെച്ച ഒരു സന്തോഷ വാർത്തയാണ് ചർച്ചയാവുന്നത്.

അമ്മ റാണി, മൂത്ത ചേച്ചിയായ റിമി ടോമി, അനുജൻ റിങ്കു അനുജത്തി റീനു ഇവർക്കൊപ്പം റിങ്കുവിന്റെ ഭാര്യ മുക്തയും റീനുവിന്റെ ഭർത്താവും കുട്ടികളായ കണ്മണിയും കുട്ടാപ്പിയും ചേരുന്ന സന്തുഷ്ട കുടുംബമാണ് റിമിയുടേത്. ഇപ്പോഴിതാ ഈ കുടുംബത്തിലേക്ക് പുതിയ കുഞ്ഞു അതിഥി കൂടി വരുകയാണ്.

പുതിയ ആളുടെ വരവോടു കൂടി കുട്ടാപ്പിയും കണ്മണിയും ഒരു കുഞ്ഞനുജത്തിയുടെ ചേട്ടനും ചേച്ചിയുമായി മാറിയിരിക്കുന്ന വിവരമാണ് മുക്ത പങ്കുവെക്കുന്നത്. റിമിയുടെ അനുജത്തി റീനുവിന് കുട്ടാപ്പിക്ക് ശേഷം രണ്ടാമതൊരു മകൾ കൂടി ജനിച്ചിരിക്കുന്നുവെണ്ണ വാർത്തയാണ് മുക്ത പങ്കുവെക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button