GeneralHollywoodLatest NewsMovie GossipsNEWS

‘നമ്മുടെ ആദ്യത്തെ പാൻഡെമിക് 2020’; ഹോളിവുഡ് നടിയുടെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

ക്രിസ്മസിനോട് അനുബന്ധിച്ച് ഒരു ലോക്കറ്റിന്റെ ചിത്രമാണ് ജെന്നിഫര്‍ പങ്കുവച്ചത്

ഹോളിവുഡ് നടി ജെന്നിഫര്‍ അനിസ്റ്റണ്‍ പങ്കുവച്ച പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധം. ക്രിസ്മസിനോട് അനുബന്ധിച്ച് ഒരു ലോക്കറ്റിന്റെ ചിത്രമാണ് ജെന്നിഫര്‍ പങ്കുവച്ചത്. എന്നാൽ ഈ ലോക്കറ്റിൽ കുറിച്ചിരിക്കുന്ന വരികളാണ് ജെന്നിഫറിനെ ആളുകള്‍ വിമര്‍ശിക്കാന്‍ കാരണം. നമ്മുടെ ആദ്യത്തെ പാന്‍ഡെമിക് 2020′ എന്നാണ് അതില്‍ കുറിച്ചിരുന്നത്.

കോവിഡ് എന്ന മഹാമാരിയിൽ ലോകം മുഴുവൻ തകർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഉള്ള പോസ്റ്റ് ആളുകളെ ചൊടിപ്പിക്കുകയായിരുന്നു. ഇനിയൊരു മഹാമാരി കൂടി വരണമെന്നാണോ ജെന്നിഫര്‍ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും ആളുകൾ കമന്ററിലൂടെ ചോദിക്കുന്നു. കോവിഡ് മഹാമാരിയില്‍ യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാത്തതിന്റെ മാനസികാവസ്ഥ മൂലമാണ് നടി ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടാൻ കാരണമെന്നും ആളുകൾ കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button