CinemaGeneralKollywoodLatest NewsNEWS

സംഗീതഇതിഹാസം എ.ആർ.റഹ്മാന് ഇന്ന് പിറന്നാൾ മധുരം ; ആശംസയുമായി സിനിമാലോകം

എ.ആർ.റഹ്മാന് ഇന്ന് 54 വയസ് തികയുന്നു

സംഗീതഇതിഹാസം എ.ആർ.റഹ്മാന് ഇന്ന് 54 വയസ് തികയുന്നു. നിരവധി പേരാണ് റഹ്മാന് ‌ ജന്മദിനാശംസകളുമായെത്തിയത്. 1967 ജനുവരി 6ന് ചെന്നൈയിലാണ് റഹ്മാന്‍റെ ജനനം. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ അദ്ദേഹം 1992 ൽ റോജ എന്ന ചിത്രത്തിലൂടെയാണ് ലോക പ്രശസ്തി നേടുന്നത്.

ഇളയരാജയുടെ സംഗീത ട്രൂപ്പിൽ തന്‍റെ പതിനൊന്നാം വയസിലാണ് റഹ്മാൻ കീ ബോർഡ് പ്ലേയറായി എത്തുന്നത്. ഓസ്കാർ അടക്കം നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും റഹ്മാനെ തേടിയെത്തിയിട്ടുണ്ട്. നിരവധി ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button