CinemaGeneralMollywoodNEWS

ഗോപി എന്ന മഹാ നടന്‍ വീണതോടെ ഇവിടെ സ്റ്റാര്‍ഡം ഉദയം ചെയ്തു: ജയരാജ്

അദ്ദേഹത്തിന്റെ വീഴ്ചയോടെ ഇവിടെ സൃഷ്ടിക്കപ്പെട്ട മികച്ച ചില കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാതെയായി

എഴുപതുകളിലും എണ്‍പതുകളിലും സ്വാഭാവിക ദിശയിലേക്ക് മലയാള ചലച്ചിത്രങ്ങള്‍ മാറിയപ്പോള്‍ സിനിമയുടെ സ്വാഭാവികതയ്ക്കപ്പുറം അതിലും വലിയ സ്വാഭാവികത സ്ക്രീനില്‍ വരച്ചു ചേര്‍ത്ത ചില നടന്മാരുണ്ട് അവരില്‍ പ്രധാനിയായിരുന്നു നടന്‍ ഭരത് ഗോപി. മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ മലയാള സിനിമയില്‍ നടന്‍ ഭരത് ഗോപി വീണതോടെയാണ് ഇവിടെ സ്റ്റാര്‍ഡം ഉയര്‍ന്നു വന്നതെന്ന് സംവിധായകന്‍ ജയരാജ്. സിനിമ കൊണ്ട് വിപ്ലവം സൃഷ്ടിച്ച പ്രമുഖ സംവിധായകരുടെ സിനിമകളില്‍ ഭരത് ഗോപി ആയിരുന്നു അഭിനയം കൊണ്ട് അത്ഭുതം തീര്‍ത്തതെന്നും ആ അതിശയ നടനത്തിന് പിന്നീട് അഭിനയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ സിനിമാ മേഖല നിയന്ത്രിക്കുന്ന നിലയിലേക്ക് മാറിയെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജയരാജ്‌ പറയുന്നു.

“ഇവിടെ വലിയ വിപ്ലവകരമായ സിനിമകള്‍ പലരും ചെയ്യുമ്പോള്‍ ഭരത് ഗോപി എന്ന നടന്‍ വീണു. അദ്ദേഹത്തിന്റെ വീഴ്ചയോടെ ഇവിടെ സൃഷ്ടിക്കപ്പെട്ട മികച്ച ചില കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാതെയായി. ഭരതനും പത്മരാജനും കെജി ജോര്‍ജ്ജുമൊക്കെ വലിയ ഒരു മാറ്റത്തിലൂടെ സിനിമകള്‍ ചെയ്തപ്പോള്‍ അതിലൊക്കെ ഗോപി എന്ന നടനുണ്ടയിരുന്നു. അദ്ദഹം വീണതോടെ സ്റ്റാര്‍ഡം ഇവിടെ ഉയര്‍ന്നു. സൂപ്പര്‍ താരങ്ങള്‍ നിയന്ത്രിക്കുന്ന സിനിമ മേഖലയായി ഇവിടം മാറി. അതില്‍ നിന്ന് സൂപ്പര്‍ താരങ്ങളൊക്കെ രക്ഷപ്പെട്ടത് ഇപ്പോഴാണ്”. ജയരാജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button